ഷെയ്ൻ നിഗമും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങക്ക് പരിഹാരമില്ല , സിനിമസംഘടനകൾ പിൻവാങ്ങി
വിഷയത്തിൽ സമവായ ചർച്ചകൾ തുടരേണ്ടതില്ല എന്നാണ് അമ്മയുടെ നിലപാട്.
കൊച്ചി : ഷെയ്ന്‍ നിഗം വിവാദത്തില്‍ വന്‍ വഴിത്തിരിവ്. അമ്മയും ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. വിഷയത്തിൽ ഷെയ്ൻ നിഗം ഏറ്റവും ഒടുവിൽ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയിലാണ് സിനിമ സംഘടനകള്‍. ഷെയ്ന്‍ മന്ത്രി എ.കെ ബാലനുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ല എന്ന നിലപാടിലാണ് സംഘടനകള്‍. വിഷയത്തിൽ സമവായ ചർച്ചകൾ തുടരേണ്ടതില്ല എന്നാണ് അമ്മയുടെ നിലപാട്.
ഷെയ്നും നിർമ്മാതാക്കളും തമ്മിലുള തർക്കം പരിഹരിക്കാൻ താരസംഘടനയുടെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചിരുന്നു. കൊച്ചിയിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും അമ്മ ഭാരവാഹികളും ചർച്ചയും നടത്തിയിരുന്നു. ഇതിനിടയിലാണ് ഷെയ്നിന്റെ പ്രതികരണം വരുന്നത്. നിര്‍മ്മാതാക്കള്‍ മനോരോഗികളാണെന്ന ഷെയ്ന്റെ പരാമര്‍ശമാണ് സിനിമാ സംഘടനകളെ പ്രകോപിപ്പിച്ചത്.
പിന്നാലെ മന്ത്രി എ. കെ ബാലനുമായി ഷേയ്ൻ കുടിക്കാഴ്ച നടത്തിയത് തെറ്റിദ്ധാരണ ഉണ്ടാക്കാനാണെന്നും പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിനിടയിൽ ഷെയ്ന്റെ ഭാഗത്തുനിന്നു ഉണ്ടാകുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണ് അമ്മയും ഫെഫ്കയും. അതു കൊണ്ട് തന്നെ തുടങ്ങി വെച്ച ചർച്ചാ കസിൽ നിന്നും പിൻ വാങ്ങാനാണ് തീരുമാനം. ഷെയ്ന്റെ നിലവിലെ പ്രതികരണത്തോടെ നിർമ്മാതാക്കളും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഇനി തയ്യാറല്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി കഴിഞ്ഞു. പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങിയ അമ്മ കൂടി പിന്‍വാങ്ങിയതോടെ ഷെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വലിയ വിവാദത്തിലേക്ക് ആണ് നീങ്ങുന്നത്.