ചൈത്രാ തെരേസയ്ക്ക് പിന്തുണയുമായി മുന്‍ ഡി.ജി.പി. പി.കെ. ഹോര്‍മിസ് തരകന്‍
രാഷ്ടീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യാന്‍ പാടില്ലെന്ന നിയമം ഇതുവരെയില്ലെന്ന് അദ്ദേഹം പറഞ്ഞു. കീഴ്‌വഴക്കങ്ങളല്ല നിയമമാണ് പ്രധാനം. തിരുവനന്തപുരം മുന്‍ ഡി.സി.പി. ചൈത്ര തെരേസ ജോണിന്റെ നടപടിയില്‍ തെറ്റു കാണുന്നില്ലെന്നും ഹോര്‍മിസ് തരകന്‍ അഭിപ്രായപ്പെട്ടു
പാലക്കാട്: സിപിഎം ജില്ലാകമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്രാ തെരേസയ്ക്ക് പിന്തുണയുമായി മുന്‍ ഡി.ജി.പി. പി.കെ. ഹോര്‍മിസ് തരകന്‍.രാഷ്ടീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യാന്‍ പാടില്ലെന്ന നിയമം ഇതുവരെയില്ലെന്ന് അദ്ദേഹം പറഞ്ഞു. കീഴ്‌വഴക്കങ്ങളല്ല നിയമമാണ് പ്രധാനം. തിരുവനന്തപുരം മുന്‍ ഡി.സി.പി. ചൈത്ര തെരേസ ജോണിന്റെ നടപടിയില്‍ തെറ്റു കാണുന്നില്ലെന്നും ഹോര്‍മിസ് തരകന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, സിപിഎം പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്രാ തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ രംത്തെത്തിയിരുന്നു. സിപിഎം പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത നടപടി ദുരുദ്ദേശപരമായിരുന്നെന്നും നിയമത്തിന് മുകളില്‍ പറക്കാന്‍ ഒരു ഓഫീസര്‍ക്കും അധികാരമില്ലെന്നും പ്രശസ്തിക്ക് വേണ്ടിയാണ് ഡിസിപി റെയ്ഡ് ചെയ്തതെന്നും കൊടിയേരി കണ്ണൂരില്‍ പറഞ്ഞു.