ഡാമുകളിൽ തുറന്നുവിടേണ്ട സാഹചര്യമില്ല
വെള്ളം തുറന്നുവിടേണ്ട സ്ഥിതിയിലേക്ക് ഇതുവരെ എത്തിയിട്ടില്ല
കേരളത്തില്‍ കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള അഞ്ച് ഡാമുകളും സുരക്ഷിതമാണെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള. വെള്ളം തുറന്നുവിടേണ്ട സ്ഥിതിയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. പത്താം തീയതി വരെയാണ് കനത്ത മഴ പ്രവചിച്ചിരിക്കുന്നത്. അതില്‍ ഉണ്ടാവുന്ന മഴയുടെ നീരൊഴുക്ക് കൂടി പരിഗണിച്ചാലും റെഡ് അലര്‍ട്ടിന്റെ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.വലിയ ഡാമായ ഇടുക്കിയോ ഇടമലയാറോ തുറക്കേണ്ടവരില്ല. കക്കി ഡാമിനും പത്ത് വരെയുള്ള നീരൊഴുക്ക് സംഭരിക്കാനുള്ള ശേഷിയുണ്ട്. വയനാട്ടിലെ ബാണാസുര ഡാമില്‍ മാത്രമാണ് ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നത്. കനത്ത മഴ തുടര്‍ന്നാല്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് രണ്ട് ദിവസത്തിനുള്ളില്‍ ബാണാസുര ഡാം തുറക്കേണ്ടി വരും.