വന്യജീവി ആക്രമണം തടയാൻ പണമില്ല ,കടുവ കണക്കെടുപ്പിനു കോടികൾ ധൂർത്തടിച്ച് വനംവകുപ്പ്
285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വന്യജീവി സംരക്ഷണകേന്ദ്രത്തിലേക്കാണ് 285 ചതുരശ്ര കിലോമീറ്റർ എന്നാൽ 70,417.03 ഏക്കർ ഭൂമിവരും അതായത് 28 ഏക്കർ വനഭൂമിക്ക് ഒരു ക്യമാറ എന്ന അനുപാതത്തിൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കാനാണ് എത്ര അധികം തുക ചെലവിടുന്നത്
തിരുവനന്തപുരം |കടുവകളുടെ എണ്ണം എടുക്കുന്നതിനും അവയുടെ സാനിധ്യം മനസിലാക്കുന്നതിനും ക്യാമറാട്രാപ്പുകൾ സ്ഥാപിക്കുന്നതിന്റെ മറവിൽ കോടികളുടെ ധൂർത്തെന്ന് ആരോപണം . പറമ്പിക്കുളം കടുവ സങ്കേതത്തിൽ സ്ഥാപിക്കാനുള്ള ക്യാമറ ട്രാപ്പുകൾക്കായി 6.65 കോടി രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവ് ഇറങ്ങിയിരിക്കി . 2468 ക്യാമറകൾ വാങ്ങാനാണ് 6.65 കോടി രൂപ ചെലവഴിക്കുന്നത്. അതായത്, ഒരു ക്യാമറ ട്രാപ്പിന് ഏകദേശം 26337/- രൂപ. ഈ തുക പറമ്പിക്കുളം കടുവാ സങ്കേതത്തിൽ മാത്രമാണ് ചെലവഴിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വന്യജീവി സംരക്ഷണകേന്ദ്രത്തിലേക്കാണ്ഇത്രയധികം ക്യാമറാട്രാപ്പുകൾ സ്ഥാപിക്കുന്നത് , 285 ചതുരശ്ര കിലോമീറ്റർ എന്നാൽ 70,417.03 ഏക്കർ ഭൂമിവരും അതായത് 28 ഏക്കർ വനഭൂമിക്ക് ഒരു ക്യമാറ എന്ന അനുപാതത്തിൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കാനാണ് തുക ചെലവിടുന്നത് .
കേരളത്തിലെ മലയോര ജില്ലകളിലെ കർഷകർ നിത്യേന ഗുരുതരമായ വന്യജീവി ആക്രമണമാണ് നേരിടുന്നത്. ഒരു സങ്കേതത്തിൽ 6.65 കോടി ചെലവഴിക്കുമ്പോൾ, സംസ്ഥാനത്താകെ ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കാൻ നൂറ് കണക്കിന് കോടി രൂപ വേണ്ടിവരും. കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വേലികൾ, കിടങ്ങുകൾ, പ്രതിരോധ മാർഗ്ഗങ്ങൾ, വേഗത്തിലുള്ള നഷ്ടപരിഹാരം എന്നിവയ്ക്കായി പണമില്ലാഎന്നുപറയുന്ന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കടുവ കണക്കെടുപ്പിന് വേണ്ടി (AITE 2025-26) പണം ചിലവിടുന്നതിനു യാതൊരു പിശക്കും കാണിക്കുന്നില്ല .
വന്യജീവി ആക്രമണം മൂലം മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ പരാതിപ്പെട്ടിയും കടുവകളുടെ എണ്ണമെടുക്കാൻ കോടികളും, യേമാന്മാർക്ക് സഞ്ചരിക്കാൻ ലക്ഷ്വറി വാഹനങ്ങളും വാങ്ങിക്കൂട്ടി ധൂർത്തടിക്കുന്ന വനംവകുപ്പ് ,മനുഷ്യജീവന് സംരക്ഷിക്കാൻ “ഓലപ്പടക്കത്തെയും മുളവടിയെയും” ആശ്രയിക്കുന്നത് വിചിത്രം നടപടിയാണ് .വന്യ ജീവി അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കായുള്ള ചികിത്സ സഹായം വന്യജീവികളുടെ ആക്രമണം മൂലമുള്ള കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം തുടങ്ങിവയൊന്നും നല്കാൻ കൂട്ടാക്കാത്ത സർക്കാർ കടുവകളുടെ എണ്ണം തിട്ടപ്പെടുത്താൻ കോടികൾ ചിലവിടുന്നതിൽ ദുരൂഹതയുണ്ട് .