കേരളാകോൺഗ്രസിന്റെ സീറ്റുകൾ സംബന്ധിച്ച് യു ഡി ഫിൽ തർക്കമില്ല 10 സീറ്റുകളിൽ പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കും : എം ജെ ജേക്കബ്ബ്
ഇടുക്കിമണ്ഡലത്തിലെ വികസനം പരിശോധിച്ചാൽ റോഷി അഗസ്‌റ്റിൻ യു ഡി എഫ് നൊപ്പം നിന്നപ്പോൾ പി ജെ ജോസഫ് മന്ത്രിയായിരിക്കെ ഇടപെട്ടുകൊണ്ടുന്ന വികസനങ്ങൾ അല്ലാതെ യാതൊരു വികസനവും കൊണ്ടുവരാൻ റോഷിക്കായിട്ടില്ല . ജില്ലാ ആസ്ഥാനത്ത് പുതുതായി ഒരു മൂത്രപ്പുരയെങ്കിലും കൊണ്ടുവരാൻ ഈ മന്ത്രിക്കയോ മന്ത്രിയെന്നനിലയിൽ ഇടുക്കിയോടും മലയോര ജനതയോടും അദ്ദേഹം ചെയ്ത ദ്രോഗത്തിന് തിരിച്ചടി വരുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ ഉണ്ടാകും .
തൊടുപുഴ | കേരളാ കോൺഗ്രസിന് അനുവദിച്ചിട്ടുള്ള 10 സീറ്റുകളിലും കേരളാകോൺഗ്രസ് സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്നും സീറ്റുകൾ വച്ച് മാറുന്നത് സംബന്ധിച്ചോ .സീറ്റുകൾ വിട്ടു നൽകുന്നത് സംബന്ധിച്ചോ യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ് .’ഹൈ പവര്‍ കമ്മിറ്റിയില്‍ എടുത്ത തീരുമാനം പത്ത് സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് മത്സരിക്കാനാണ്. ഏതെങ്കിലും കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടെങ്കില്‍ അതിന് പാര്‍ട്ടി ചെയര്‍മാനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗികമായി ഒരു നേതാക്കളും സീറ്റ് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. ആരെങ്കിലും അനൗദ്യോഗികമായി പറയുന്നുണ്ടെങ്കില്‍ അവര്‍ക്ക് ജനങ്ങളില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണ്. ഞങ്ങളെ സംബന്ധിച്ച്ഇടുക്കിയിൽ 5 സീറ്റുകളിലും വിജയിക്കും. അതിനുളള പ്രവര്‍ത്തനവുമായാണ് മുന്നോട്ടുപോകുന്നത്. ഇടുക്കി സീറ്റിനെപ്പറ്റി മാത്രമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല’: എം ജെ ജേക്കബ് പറഞ്ഞു. ഇടുക്കി മണ്ഡലം കോൺഗ്രസിന് വിട്ടുനൽകി പകരം ഏറ്റുമാനൂർ നൽകുന്നതുമായി ബന്ധപ്പെട്ട വർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
“ഈ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെയും മന്ത്രി റോഷിഅഗസ്റ്റിന്റെയും നെറികേടിനെതിരെയും വിശ്വസ വഞ്ചനക്കെതിരെയുമാണ് ജനം പ്രതികരിക്കേണ്ടത് . മലയോരത്തെ ജനങ്ങളെ കുടിയിറക്കാൻ ഉദ്ദേശിച്ചു എന്തെല്ലാം ഉത്തരവുകൾ ഈ സർക്കാർ ഇറക്കി .ഇടുക്കിമണ്ഡലത്തിലെ വികസനം പരിശോധിച്ചാൽ റോഷി അഗസ്‌റ്റിൻ യു ഡി എഫ് നൊപ്പം നിന്നപ്പോൾ പി ജെ ജോസഫ് മന്ത്രിയായിരിക്കെ ഇടപെട്ടുകൊണ്ടുന്ന വികസനങ്ങൾ അല്ലാതെ യാതൊരു വികസനവും കൊണ്ടുവരാൻ റോഷിക്കായിട്ടില്ല . ജില്ലാ ആസ്ഥാനത്ത് പുതുതായി ഒരു മൂത്രപ്പുരയെങ്കിലും കൊണ്ടുവരാൻ ഈ മന്ത്രിക്കയോ?… മന്ത്രിയെന്നനിലയിൽ ഇടുക്കിയോടും മലയോര ജനതയോടും അദ്ദേഹം ചെയ്ത ദ്രോഹത്തിന് തിരിച്ചടി വരുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ ഉണ്ടാകും .” എം ജെ ജേക്കബ്ബ് പ്രതികരിച്ചു
“ഇടുക്കിയിലെ 6 ജനവാസകേന്ദ്രങ്ങളാണ് റോഷികൂടി ഉൾപ്പെട്ട പിണറായി വിജയൻ മന്ത്രി സഭ വനം ആയി പ്രഖ്യപിച്ചു ഉത്തരവ് ഇറക്കിയിട്ടുള്ളത് ഇടുക്കിയുൾപ്പെടെയുള്ള മലയോരമേഖല കൂടിയിറക്കികൊണ്ടുള്ള വനവൽക്കരണപദ്ധതികളാണ് ഇടതു പക്ഷ സർക്കാർ ലക്ഷ്യമിട്ടിരുന്നത് . മൂന്നാർ അടകളുള്ള മലയോരമേഖലയെ ലക്ഷ്യമിട്ട് നിർമ്മാണ നിരോധനയടക്കം 30 ലധികം മനുഷത്വ വിരുദ്ധ ഉത്തരവുകളാണ് കഴിഞ്ഞ 10 വർഷത്തിനിടെ പിണറായി സർക്കാർ ഇറക്കിയിട്ടുള്ളത് .മലയോരമേഖലയിൽ മനുഷ്യത്വ വിരുദ്ധ ഉത്തരവുകൾ ഇറക്കിയെന്നു മാത്രമല്ല റോഷി അഗസ്‌റ്റിൻ കൈകാര്യം ചെയുന്ന വകുപ്പുകൾ ഉപയോഗിച്ച് ജനങ്ങളെ ഉപദ്രവിക്കാൻ ഉത്തരവ് ഇറക്കുകയുണ്ടായി . അണകെട്ടുകൾക്ക് ചുറ്റും ബഫർസോൺ പ്രഖ്യപിച്ചു ജനങ്ങളെ കുടിയിറക്കാൻ ഉത്തരവിട്ടത് റോഷി അഗസ്റ്റിനാണ് .ജനങ്ങൾ പ്രതികരിക്കുമെന്നായപ്പോൾ തത്കാലത്തേക്ക് ഉത്തരവ് നടപ്പാകുന്നില്ലന്നു പറയുന്നു . എന്നാൽ ഒരിക്കൽ ഇറക്കിയ ഉത്തരവ് മറ്റൊരു ഉത്തരവിറക്കി പിൻവലിക്കാത്തിടത്തോളം കാലം നിയമം പ്രാബല്യത്തിൽ തന്നെയാണ് .24 അണക്കെട്ടുകളും അവക്ക് ചുറ്റും ആയിരകണക്കിന് കുടുംബങ്ങളും താമസിക്കുന്ന പ്രദേശത്തെ കുടിയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് റോഷി അഗസ്റ്റിൻ ഇത്തരത്തിലുള്ള ഉത്തരവ് ഇറക്കിയിട്ടുള്ളത്.ഇടതുസർക്കാർ ഇറക്കിയിട്ടുള്ള ജനവിരുദ്ധ ഉത്തരവുകൾക്ക് പിന്നിൽ അന്താരാഷ്ട്ര കാർബൺ ഫണ്ട് ലോബികളാണ് .ഡാമുകൾക്ക് ചുറ്റും ബഫർസോൺ പ്രഖ്യപനം മൂലം ഈ പ്രദേശത്ത് വർഷങ്ങളായി താമസിക്കുന്ന ആളുകളുടെ ഭൂമിക്ക് മേലുള്ള അവകാശം കവരുകയാണ് ചെയ്തട്ടുള്ളത് . പത്തു ചെയിൻ മൂന്ന് ചെയിൻ മേഖലയിൽ ഇനി ആർക്കും പട്ടയം നല്കുവാനോ എന്തിങ്കിലും നിർമ്മാണം നടത്തുവാനോ കഴിയില്ല .”;-എം ജെ ജേക്കബ്ബ് കൂട്ടിച്ചേർത്തു.
” വന്ന് വന്ന് റോഡുപോലും ഈ സർക്കാർ വനംമാക്കി നൂറ്റാണ്ടുകൾ പഴക്കമുള്ള ദേശീയപാത 85 വനംമാക്കിയത് ഇടതു സർക്കാരാണ് നേര്യമംഗലം മുതൽ വാളറ വരെ 14 .4 കീലോമീറ്റർ ദൂരത്തിലുള്ള പ്രദേശം വനമെന്നാണ് സർക്കാർ കോടതിയെ ധരിപ്പിച്ചിട്ടുള്ളത് .വനം വകുപ്പുമായി തർക്കമുള്ള പ്രദേശത്തെ തർക്കം പരിഹരിച്ച് റോഡ് നിർമ്മാണം തുടരാൻ ഹൈക്കോടതി നിർദേശിച്ചപ്പോൾ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് “തർക്കമില്ല സ്ഥലത്ത് നിർമ്മണം നടത്താനാണ്.” ജനത്തിനെതിരെ പോരാട്ടം നടത്താൻ സർക്കാർ കൂട്ടുപിടിച്ചത് ബിജെപി നേതാവ് എം എൻ ജയചന്ദ്രനെയാണ്.ഇടുക്കിയിലെ മുഴുവൻ ആളുകളെയും കുടിയിറക്കി സമ്പൂർണമായി ജില്ലയെ വനമാക്കാനാണ് ഈ സർക്കാർ ലഷ്യമിടുന്നത് .സംസ്ഥാനത്തെ ഏതൊക്കെ വനങ്ങളാണ് ബഹുരാഷ്ട്രകമ്പനികൾക്ക് തീറെഴുതിയേതെന്ന് സർക്കാർ മറുപടി പറയണം ” എം ജെ ജേക്കബ്ബ് പറഞ്ഞു
1964 ലെ ഭൂപതിവ് ചട്ടത്തിലെ നാലാം ചട്ടത്തിൽ ഭൂമിയുടെ ഉപയോഗം വീടിനും കൃഷിക്കും ഗ്രഹനിർമ്മാണനത്തിനു എന്നതിന് പകരം “മറ്റിതര ആവശ്യങ്ങൾക്കും” എന്നുകൂടി എഴുതി ചേർത്ത് ചട്ടം ഭേതഗതിചെയ്യുന്നതിനു പകരം, ഭൂമിക്ക് മേൽ ഭൂ ഉടമകളുടെ അവകാശം പൂർണ്ണമായി കവരുന്ന 2023 ലെ ഭൂപതിവ് നിയമവും ചട്ടവും ഉണ്ടാക്കിയ ശേഷം ഇത് മലയോരവാസികൾക്കുള്ള ഓണ സമ്മാനമെന്നും മാഗ്നാകാർട്ട എന്നും റോഷി അഗസ്റ്റിൻ നിയമ സഭക്ക് അകത്തും പുറത്തും മേനിനടിക്കുകയുണ്ടായി . എന്നാൽ കേരളത്തിലെ ജനം സർക്കാർ ഇറക്കിയ നിയമത്തിലും ചട്ടത്തിലും ഒളിച്ചുകടത്തിയ പണക്കൊള്ള തിരിച്ചറിഞ്ഞു . ജനത്തെ കൊള്ളയടിക്കാൻ ഇറക്കിയ ഉത്തരവുകൾക്കും നിർമ്മാണ നിരോധനങ്ങൾക്കും ഇടുക്കിയിലെയും കേരളത്തിലെയും ജനം വിധിയെഴുതുമെന്നും എം ജെ ജേക്കബ്ബ് പറഞ്ഞു. മന്ത്രിയായിരിക്കെ റോഷി അഗസ്റ്റിൻ നടത്തിയ തിരിമറിയും അഴിമതിയും ഉടൻ പുറത്തുവരുമെന്നും 25 വർഷകാലം അദ്ദേഹത്തെ വിജയിപ്പിച്ച ജനത്തെ തന്നെ പീഡിപ്പിക്കാൻ ഉത്തരവിറക്കിയ റോഷിഅഗസ്റ്റിന് ഇടുക്കിക്കാർ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു