കൊന്നത് കാട്ടാന തന്നെ ! കാട്ടാനയെ തുരുത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി സംഭവം .കാട്ടാന ആക്രമണത്തിൽ തന്നെയാണ് മരണം സംഭവിച്ചെതെന്ന് സ്ഥികരണം

കാട്ടാന ആക്രമണത്തിൽ തന്നെയാണ് മരണം സംഭവിച്ചെതെന്നാണ് സ്ഥികരണം ആന്തരിക അവയവങ്ങൾക്ക് മാരകമായി ശീതമേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി

വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരുത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രജീവാണ്( 37)മരിച്ചത്. കാട്ടാന ആക്രമണത്തിൽ തന്നെയാണ് മരണം സംഭവിച്ചെതെന്നാണ് സ്ഥികരണം ആന്തരിക അവയവങ്ങൾക്ക് മാരകമായി ശീതമേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി . രജീവിനെ രാത്രിയിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശരീരത്തിൽ പരിക്കേറ്റ പാടുകളോ ചതവുകളോ ഇല്ലാത്തതിനിലാൽ കാട്ടാന ആക്രമണത്തിൽ മരിച്ചതാണോ എന്ന് സ്ഥിരീകരിക്കാനായില്ല. അതേസമയം രജീവ് വീണ് കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചു; വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം
വയനാട് വടക്കനാട് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ രാജീവ് (37) എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അതീവ ഗൗരവകരമാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ രാജീവ് പോയത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാർഷിക മികവിന് വിവിധ അവാർഡുകൾ നേടിയ കർഷകൻ കൂടിയായിരുന്നു മരണപ്പെട്ട രാജീവ്.

ഈ പ്രദേശത്ത് നിരന്തരം ശല്യമുണ്ടാക്കുന്ന ഒരു ഒറ്റയാനെക്കുറിച്ച് നാട്ടുകാർ പലതവണ വനംവകുപ്പിനെ അറിയിച്ചിട്ടുള്ളതാണ്. എന്നാൽ, ആനയെ തുരത്തുന്നതിനോ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനോ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഫെൻസിങ്ങുകൾ പലതും പ്രവർത്തനരഹിതമായിട്ട് നാളുകളായി.
നിരായുധരായ കർഷകർ വന്യമൃഗങ്ങളെ നേരിടേണ്ട സ്ഥിയാണുള്ളത്

You might also like

-