മലപ്പുറത്ത് മരണമടഞ്ഞ യുവാവിന് നിപ്പ സ്ഥിതികരിച്ചു

മലപ്പുറം പെരിന്തൽമണ്ണയിൽ മരിച്ചയാളുടെ പ്രാഥമിക സ്രവ പരിശോധനയിൽ നിപ സ്ഥിരീകരിച്ചതോടെ സമ്പർക്കപട്ടിക പുറത്ത് വിട്ട് ആരോ​ഗ്യവകുപ്പ്. യുവാവുമായി സമ്പർക്കത്തിലേർക്കപ്പെട്ട 26 പേരുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.

മലപ്പുറം| ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു

മലപ്പുറം പെരിന്തൽമണ്ണയിൽ മരിച്ചയാളുടെ പ്രാഥമിക സ്രവ പരിശോധനയിൽ നിപ സ്ഥിരീകരിച്ചതോടെ സമ്പർക്കപട്ടിക പുറത്ത് വിട്ട് ആരോ​ഗ്യവകുപ്പ്. യുവാവുമായി സമ്പർക്കത്തിലേർക്കപ്പെട്ട 26 പേരുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രാഥമിക സ്ഥിരീകരണം വന്നതോടെ
തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോ​ഗവും ചേർന്നു.സെപ്റ്റംബർ 9-നാണ് പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളേജിൽ വച്ച് യുവാവ് മരിച്ചത്. വെള്ളിയാഴ്ചയാണ് പ്രാഥമിക സാംപിൾ പരിശോധന നടത്തിയത്. തുടർന്ന്, സ്ഥിരീകരണത്തിനായി പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയച്ചു. നിപ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചാൽ, തുടർ നടപടികളിലേക്ക് കടക്കും

 

 

You might also like

-