അതി മാരക ലഹരിമരുന്ന് എം ഡി എം എ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ.

നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ ഉൾപ്പെടെ ആറ് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഏഞ്ചലയുടെ ഒളിത്താവളം പൊലീസ് കണ്ടെത്തിയത്. പാലാരിവട്ടം എസ് എച്ച് ഒ സനലിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ബെംഗളൂരു കെ ആർ പുരത്ത് വച്ചാണ് ഇവരെ പിടികൂടിയത്.ഡൽഹി ,

0

കൊച്ചി | രാജ്യത്തേക്കും സംസ്ഥാനത്തേക്കും അതി മാരക ലഹരി മരുന്നായ എം ഡി എം എ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ. ഘാന സ്വദേശിനി ഏഞ്ചല്ല തക്വിവായെയാണ് ബെംഗലൂരുവിൽ വച്ച് പാലാരിവട്ടം പൊലീസ് പിടികൂടിയത്.
ജൂലൈ 20 നാണ് കൊച്ചി കലൂർ സ്റ്റേഡിയത്തിന് അരികെ പാർക്ക് ചെയ്ത വാഹനത്തിൽ നിന്ന് 102 ഗ്രാം എം ഡി എം എ പൊലീസ് പിടികൂടിയത്.

ഈ കേസിന്‍റെ അന്വേഷണത്തിലാണ് ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ യുവതി പൊലീസിന്റെ പിടിയിലായത്. നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ ഉൾപ്പെടെ ആറ് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഏഞ്ചലയുടെ ഒളിത്താവളം പൊലീസ് കണ്ടെത്തിയത്. പാലാരിവട്ടം എസ് എച്ച് ഒ സനലിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ബെംഗളൂരു കെ ആർ പുരത്ത് വച്ചാണ് ഇവരെ പിടികൂടിയത്.ഡൽഹി , ബെംഗലൂരു എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് എം ഡി എം എ കൂടുതലായി എത്തുന്നത്. കർണാടകയിൽ ലഹരി മരുന്ന് നിർമാണവുമായി ബന്ധപ്പെട്ട് വലിയൊരു സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് വ്യക്തമാക്കി

You might also like

-