ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തതിന്റെ വിശദീകരണവുമായി വൈറ്റ്ഹൗസ്
ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തതിന്റെ വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്ത്
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തതിന്റെ വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിദേശ സന്ദര്‍ശന വേളകളിലാണ് അതാത് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുടേയും പ്രസിഡന്റുമാരുടേയും ട്വിറ്റര്‍ അക്കൗണ്ട് വൈറ്റ്ഹൗസ് ഫോളോ ചെയ്യുക. ഇത് താല്‍ക്കാലികമാണെന്നും നിശ്ചിത സമയം കഴിയുമ്പോള്‍ അണ്‍ഫോളോ ചെയ്യുന്ന പതിവ് നടപടി ക്രമം മാത്രമേ നടന്നിട്ടുള്ളൂ എന്നുമാണ് വൈറ്റ് ഹൈസിന്റെ വിശദീകരണം.വൈറ്റ് ഹൗസ് ട്വിറ്ററില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയേയും പ്രസിഡന്റിനേയും അണ്‍ഫോളോ ചെയ്തതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം ഒന്ന് വരവുവെക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് രാഹുല്‍ നിര്‍ദേശിക്കുകയും ചെയ്തു.