വിവാദഭൂമിയിടപാട് വിചാരണ ഒഴുവാക്കണം മാർ ജോർജ്ജ് ആലഞ്ചേരിയുടെ ഹർജിയിൽ വിധി ഇന്ന്

എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത്.മാർ ജോർജ്ജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസിൽ വിചാരണ നേരിടണമെന്നായിരുന്നു ഉത്തരവ്

0

കൊച്ചി: സീറോ മലബാർ സഭയുടെ വിവാദമായ ഭൂമി ഇടപാട് കേസിൽ വിചാരണ നേരിടണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരേ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത്.മാർ ജോർജ്ജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസിൽ വിചാരണ നേരിടണമെന്നായിരുന്നു ഉത്തരവ്. തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് മാർ ജോർജ്ജ് ആലഞ്ചേരി നേരത്തെ നൽകിയ ഹർജി സെഷൻസ് കോടതി തള്ളിയിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിൽ കാക്കനാടുള്ള 60 സെന്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്‌ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി വിൽപന നടത്തിയതെന്നുമാണ് കേസ്. ഇടപാടിൽ തനിക്കെതിരായ 8 കേസുകളും റദ്ദാക്കണം എന്നും കർദ്ദിനാൾ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഭൂമി ഇടപാടിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് പോലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പട്ടയ രേഖയുമായി ബന്ധപ്പെട്ട ഫയലുകൾ റവന്യൂ ഓഫീസിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

You might also like

-