രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തില്‍ അധികം സജീവ കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. അമ്പതിനായിരം മുതല്‍ ഒരുലക്ഷം വരെ സജീവ കേസുകളുള്ള ഏഴ് സംസ്ഥാനങ്ങളുമുണ്ട്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഒന്നരലക്ഷത്തോളം സജീവകേസുകള്‍ വീതമുണ്ടെന്നും

0

ഡൽഹി :രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍ ആയതിനാല്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉറപ്പാണ്
എന്നാല്‍, എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറായ കെ. വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പുതിയ കോവിഡ് തരംഗങ്ങള്‍ നേരിടാന്‍ നാം സജ്ജരാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ അതിതീവ്ര കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ട്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. പാലക്കാട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ രോഗവ്യാപനവും ആശങ്കാജനകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തില്‍ അധികം സജീവ കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. അമ്പതിനായിരം മുതല്‍ ഒരുലക്ഷം വരെ സജീവ കേസുകളുള്ള ഏഴ് സംസ്ഥാനങ്ങളുമുണ്ട്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഒന്നരലക്ഷത്തോളം സജീവകേസുകള്‍ വീതമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാള്‍ മുകളിലാണുള്ളത്. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം രോഗികളുണ്ട്. ജനിതകമാറ്റം വന്ന വൈറസുകളില്‍ നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഹാരാഷ്ട്രയില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 920. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ സംഖ്യയാണിത്. ഇന്ന് 57,640 പേരാണ് സംസ്ഥാനത്ത് പുതുതായി രോഗബാധിതരായത്. രാജ്യത്ത് ഏറ്റവുമുയര്‍ന്ന പ്രതിദിന മരണ നിരക്കുമായി കൊവിഡ് വ്യാപനം അതിതീവ്രമായ സ്ഥിതിയിലാണുള്ളത്. 24 മണിക്കൂറിനിടെ 3780 പേര്‍ മരിച്ചതോടെ പ്രതിദിന കൊവിഡ് കണക്കിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കായി ഇത്. പതിമൂന്ന് സംസ്ഥാനങ്ങളില്‍ 100 ലേറെ പേര്‍ മരിച്ചു.

കഴിഞ്ഞ ഒന്നിന് പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലെത്തിയിരുന്നെങ്കിലും രണ്ട് ദിവസമായി മൂന്നര ലക്ഷത്തിനടുത്തായിരുന്നു രോഗികളുടെ എണ്ണം. എന്നാല്‍ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്ന് 3.82,315 ലെത്തി. കേരളമടക്കം 10 സംസ്ഥാനങ്ങളിലെ രോഗവ്യാപനം കുറയാത്തതില്‍ കേന്ദ്രം ആശങ്കയറിയിച്ചു. നേരിടുന്നത് ആഗോള വെല്ലുവിളിയാണെന്നും രോഗനിയന്ത്രണത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ പറഞ്ഞു

You might also like

-