കടുവ വലയിലായേക്കും ! കുറുക്കൻമൂലയെ ഭീതിയിലാക്കിയ കടുവയെ വനം വകുപ്പ് കണ്ടെത്തി

കാടിനോട് ചേർന്നുള്ള ജനവാസമേഖലയിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് സംഘമെത്തി നടത്തിയ പരിശോധനയിലാണ് കടുവയെ നിരീക്ഷണവലയത്തിന് അകത്താക്കാൻ കഴിഞ്ഞതെന്നാണ് വിവരം.

0

വയനാട്: ഇരുപത് ദിവസമായി കുറുക്കൻമൂലയെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാക്കിയ കടുവയെ വനംവകുപ്പ് കണ്ടെത്തി. നിലവിൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ് കടുവയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മയക്കുവെടി വെയ്‌ക്കാനുള്ള സംഘം കടുവയുടെ അടുത്ത് തന്നെയുണ്ടെന്നും ഉടൻ തന്നെ പിടികൂടാനാകുമെന്നും ഡിഎഫ്ഒ എ. ഷജ്‌ന പറയുന്നു.

ശനിയാഴ്ച രാവിലെ കടുവയുടെ പുതിയ കാൽപ്പാടുകൾ നാട്ടുകാർ കണ്ടെത്തിയിരുന്നു. കാടിനോട് ചേർന്നുള്ള ജനവാസമേഖലയിലാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് സംഘമെത്തി നടത്തിയ പരിശോധനയിലാണ് കടുവയെ നിരീക്ഷണവലയത്തിന് അകത്താക്കാൻ കഴിഞ്ഞതെന്നാണ് വിവരം.കടുവയെ തിരയുന്നതിനായി സ്ഥലത്ത് പോലീസും വനംവകുപ്പും ക്യമ്പ് ചെയ്തിരിക്കുകയായിരുന്നു. തിരച്ചിലിനായി പ്രത്യേക പരിശീലനം ലഭിച്ച കുങ്കി ആനകളെയും എത്തിച്ചു. പ്രദേശത്ത് ഡ്രോൺ നിരീക്ഷണവും ശക്തമാണ്. ഇതുവരെ 16 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. ജനവാസമേഖലയിൽ കടുവയുടെ സാന്നിധ്യം നിലനിൽക്കുന്നതിനാൽ മാനന്തവാടി മേഖലയുടെ എട്ടാം വാർഡിൽ നിരോധനാജ്ഞ തുടരുകയാണ്.

You might also like

-