ബഫർ സോൺ പരിശോധന സമിതിയുടെ കാലാവധി 2023 ഫെബ്രുവരി നീട്ടി
"ഇക്കോ സെൻസിറ്റീവ് സോൺ മായി ബന്ധപ്പെട്ട ഭൗതിക സ്ഥല പരിശോധന പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ . ടി സമിതിയുടെ കാലവധി ദീഘിപ്പിക്കുന്ന വിഷയം സർക്കാർ വിശദമായി ചർച്ച ചെയ്തു.സംരക്ഷിത പ്രദേശങ്ങളുടെ ഒരു കീലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ വീടുകൾ , മറ്റു നിർമ്മാണങ്ങളും ഇതര വിവിധ പ്രവർത്തനങ്ങളുവും എന്നിവ സംബന്ധിച്ച ഭൗതിക സ്ഥല പരിശോധന നടത്തി വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിന് സൂചന 2 , 3 പ്രകാരം രൂപീകരതമായ വിദക്ദ്ധ സമിതിയുടെ കാലാവധി 28 02 2023 ദീർഘിപ്പിച്ച തായി സർക്കാർ ഉത്തരവിൽ പറയുന്നു
തിരുവനന്തപുരം | ബഫർസോൺ ഭൗതിക പരിശോധന സമിതിയുടെ കാലാവധി രണ്ടുമാസം കുടി നീട്ടി . ഇതുസംബന്ധിച്ച ഉത്തരവ് വനം വന്യജീവി വകുപ്പ് പുറത്തിറക്കി . സർക്കാർ ഇതുസംബന്ധിച്ച ആദ്യം ഇറക്കിയ ഉത്തരവിന്റെ കാലാവധി 2022 ഡിസംബർ മാസം 30 ന് അവസാനിക്കുമെന്നിരിക്കെയാണ് .പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത് . വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെകട്ടറി കെ ആർ ജ്യോതിലാൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ജനങ്ങൾക്ക് പരാതി അറിയിക്കാൻ രണ്ടു മാസം കുടി ലഭിക്കും .
“ഇക്കോ സെൻസിറ്റീവ് സോൺ മായി ബന്ധപ്പെട്ട ഭൗതിക സ്ഥല പരിശോധന പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ . ടി സമിതിയുടെ കാലവധി ദീഘിപ്പിക്കുന്ന വിഷയം സർക്കാർ വിശദമായി ചർച്ച ചെയ്തു.സംരക്ഷിത പ്രദേശങ്ങളുടെ ഒരു കീലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ വീടുകൾ , മറ്റു നിർമ്മാണങ്ങളും ഇതര വിവിധ പ്രവർത്തനങ്ങളുവും എന്നിവ സംബന്ധിച്ച ഭൗതിക സ്ഥല പരിശോധന നടത്തി വിശദമായ വിവരങ്ങൾ ശേഖരിക്കുന്നതിന് സൂചന 2 , 3 പ്രകാരം രൂപീകരതമായ വിദക്ദ്ധ സമിതിയുടെ കാലാവധി 28 02 2023
ദീർഘിപ്പിച്ച തായി സർക്കാർ ഉത്തരവിൽ പറയുന്നു
2022 ജൂൺ 3 സുപ്രിം കോടതി വിധി പ്രകാരം ബഫർ സോൺ നിശ്ചയിക്കേണ്ടത്.പ്രത്യക സംരക്ഷിത മേഖലക്ക് ചുറ്റും വായു ദൂരം ഒരു കിലോമീറ്റർ ദൂരപരിധിയാണ് സംരഷിതെ മേഖലക്ക് ചുറ്റും ഇപ്രകാരം ബഫർ സോൺ നിശ്ചയിക്കപ്പെട്ടാൽ ജില്ലയിലെ 8 ലക്ഷത്തോളം ആളുകളെ അത് സാരമായി ബാധിക്കും .ചില പട്ടണങ്ങൾ തന്നെ ഇല്ലാതാകയും കാർഷികമേഖല വൻ തകർച്ചയിലേക്ക് കൂപ്പുകുത്തുകയുംചെയ്യും. വന്യമൃഗശല്യം അതിരൂക്ഷമാകുകയുംചെയ്യും .സംസ്ഥാനത്തെ ജനങ്ങളുടെ പ്രക്ഷോപങ്ങൾ കണക്കിലെടുത്താനാണ് . സർക്കാർ പരാതികൾ നല്കാൻ കൂടുതൽ സമയം നൽകി ഉത്തരവിറക്കിയിട്ടുള്ളത് . സമതി രൂപീകരണം നടന്നു ആറുമാസം പിന്നിടാറായപ്പോഴാണ് ഫീൽഡ് സർവേ ആരംഭിച്ചത് മൂന്ന് വട്ടം ഭൂപടം പ്രസിദ്ധികരിച്ചെങ്കിലും കുറ്റമറ്റ രീതിയിൽ പ്രസിദ്ധികരിക്കുന്നത് സർക്കാരിന് സാധിച്ചിരുന്ന്നില്ല സർക്കാരിന്റെ വീഴ്ചയിൽ വലിയ പ്രതിക്ഷേധങ്ങൾ ഉയര്ന്ന സാഹചര്യത്തിലാണ്. സമിതിയുടെ കാലാവധി നീട്ടി പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത് .
സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ പുറത്തിറക്കിയ ഭൂപടത്തെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു വനംവകുപ്പ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. ഇതിൽ സർവേനമ്പറുകൾ ഉൾപ്പെടുത്തിയിരുന്നില്ലെന്ന ആക്ഷേപത്തിന് പരിഹാരമായാണ് ബുധനാഴ്ച വീണ്ടും ഭൂപടം പുതുക്കിയിറക്കി.സാങ്കേതികപരിജ്ഞാനമുള്ളവരുടെ സഹായത്തോടെമാത്രമേ സർവേനമ്പർ ഉൾപ്പെടുത്തിയ പുതിയ ഭൂപടം പരിശോധിക്കാനാകൂവെന്നാണ് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ചില സർവേനമ്പറുകൾ കരുതൽമേഖലയ്ക്ക് അകത്തും പുറത്തും ആവർത്തിച്ചിട്ടുണ്ട്. ചിലത് വ്യക്തവുമല്ല.ഭൂപടത്തിൽ ചുവപ്പ്-മഞ്ഞ അതിരടയാളത്തിനുള്ളിലാണ് കരുതൽമേഖല രേഖപ്പെടുത്തിയിട്ടുള്ളത്. വന്യജീവിസങ്കേതത്തിനൊപ്പം ഓരോ തദ്ദേശസ്ഥാപനത്തിലെയും കരുതൽമേഖല പ്രത്യേകം രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും മനസ്സിലാക്കാൻ പ്രയാസമാണ്. അതേസമയം, തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ ഇത് വിശദീകരിക്കാനാവുമെന്നാണ് അധികൃതർ പറയുന്നത്.കരുതൽമേഖല സംബന്ധിച്ച ഭൂപടത്തിൽ ഏതെങ്കിലും ജനവാസകേന്ദ്രമോ നിർമിതികളോ കൃഷിയിടങ്ങളോ ഉണ്ടെങ്കിൽ അവയുടെ വിശദാംശം നൽകാൻ ജനുവരി ഏഴുവരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.