വനിതാ ഓഫീസര്‍മാര്‍ക്ക് കരസേനയില്‍ സുപ്രധാന പദവികള്‍ നൽകാത്തത് വിവേചനപരമെന്നു സുപ്രീം കോടതി
ന്യൂഡല്‍ഹി: വനിതാ ഓഫീസര്‍മാര്‍ക്ക് കരസേനയില്‍ സുപ്രധാന പദവികള്‍ ആകാമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രീം കോടതി. കരസേനയില്‍ വനിതകള്‍ക്ക് യൂണിറ്റ് മേധാവികളാകാമെന്ന ഡല്‍ഹി ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വിവേചനപരമാണെന്ന് വിമര്‍ശിച്ച കോടതി, സേനാവിഭാഗങ്ങളില്‍ ലിംഗ വിവേചനത്തിന് അവസാനമുണ്ടാകണമെന്നും ചൂണ്ടിക്കാട്ടി.ഇക്കാര്യത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവം മാറേണ്ടതാണെന്നും വിഷയത്തിലുള്ള കേന്ദ്രത്തിന്റെ മറുപടി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ലിംഗവിവേചനം കാട്ടുകയാണെന്നും സര്‍ക്കാരിന്റെ മനോഭാവം കരസേനയ്ക്കാകെ അപമാനം ഉണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.