ഒമിക്രോൺ പരിശോധന ഫലം ഇന്ന് ലഭിക്കും സംസ്ഥാനം അതീവ ജാഗ്രതയിൽ

നെടുമ്പാശേരിയിലൂടെ മാത്രം ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് 4407 യാത്രക്കാരാണ് സംസ്ഥാനത്തേക്ക് വന്നത്. ഇവരിൽ പത്ത് പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്

0

കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ മാതാവിനും ഭാര്യക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് ഒമിക്രോൺ വകഭേദം ആണോ എന്ന് കണ്ടെത്തുന്നതിനായി സാംപിളുകൾ ജീനോം പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലവും ഇന്ന് ലഭിച്ചേക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.നെടുമ്പാശേരിയിലൂടെ മാത്രം ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് 4407 യാത്രക്കാരാണ് സംസ്ഥാനത്തേക്ക് വന്നത്. ഇവരിൽ പത്ത് പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകൾ ജീനോം പരിശോധനയ്‌ക്ക് അയച്ചിരുന്നു. രണ്ട് പേരുടെ ഫലം ലഭിച്ചപ്പോൾ, അതിൽ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഇനിയും എട്ട് പേരുടെ ഫലമാണ് ലഭിക്കാനുള്ളതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഫലങ്ങൾ ഇന്ന് ലഭിച്ചേക്കുമെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നത്.

കൊച്ചിയിൽ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിലും, തുറമുഖങ്ങളിലും കൊറോണ പരിശോധന കർശമാക്കി. യാത്രാക്കപ്പലുകൾ അധികം എത്തുന്നില്ലെങ്കിലും, ചരക്ക് കപ്പലിൽ എത്തുന്നവർക്ക് ഒമിക്രോൺ ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് തുറമുഖങ്ങളിലും പരിശോധന കർശനമാക്കിയത്.

You might also like

-