സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
കേരളത്തിൽ 2943 കേന്ദ്രവും ഗൾഫിലും ലക്ഷദ്വീപിലും ഒമ്പതുവീതം കേന്ദ്രവുമാണുള്ളത്.മലയാളം മീഡിയത്തിൽ 1,91,787 വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയത്തിൽ 2,31,604 വിദ്യാർത്ഥികളും തമിഴ് മീഡിയത്തിൽ 2151 വിദ്യാർത്ഥികളും കന്നഡ മീഡിയത്തിൽ 1457 വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷ എഴുതും.
തിരുവനന്തപുരം| സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് ആരംഭം.മലയാളം ഉൾപ്പടെയുള്ള ഒന്നാം പേപ്പർ ആണ് ആദ്യദിനം. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 റഗുലർ വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർഥികളും ഇന്ന് പരീക്ഷയെഴുതും.ഏപ്രിൽ 29ന് അവസാനിക്കുന്ന പരീക്ഷയ്ക്ക് കേരളത്തിൽ 2943 കേന്ദ്രവും ഗൾഫിലും ലക്ഷദ്വീപിലും ഒമ്പതുവീതം കേന്ദ്രവുമാണുള്ളത്.മലയാളം മീഡിയത്തിൽ 1,91,787 വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയത്തിൽ 2,31,604 വിദ്യാർത്ഥികളും തമിഴ് മീഡിയത്തിൽ 2151 വിദ്യാർത്ഥികളും കന്നഡ മീഡിയത്തിൽ 1457 വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷ എഴുതും.
ആകെ 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്.2014 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎംഎച്ച്എസ് ആണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം.
ഈ വർഷം ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്.മെയ് 3 മുതൽ 10 വരെയാണ് ഐടി പ്രാക്ടിക്കൽ പരീക്ഷ. കൊറോണ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ നടത്തുന്നത്. മാസ്കും സാനിട്ടെസറും നിർബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക.വ്യാഴാഴ്ച ഹയർ സെക്കൻഡറി പരീക്ഷ ഇല്ല.ഇന്നലെ ആരംഭിച്ച പ്ലസ്ടു പരീക്ഷ 71,000 പേർ എഴുതി.