രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്നറിയാം
വ്യവസായം,ധനം,ആരോഗ്യം ,വിദ്യാഭ്യാസം,,പൊതുമരാമത്ത്,തദ്ദേശ ,എക്സൈസ് വകുപ്പുകള്‍ സിപിഎമ്മിന്‍റെ കയ്യില്‍ തന്നെയാണുള്ളത്.റവന്യൂ,ഭക്ഷ്യം,കൃഷി വകുപ്പുകള്‍ സിപിഐയ്ക്ക് ലഭിക്കും.കേരള കോണ്‍ഗ്രസ് എമ്മിന് ജലവിഭവം നല്‍കാനുള്ള സാധ്യതയുണ്ട്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് അന്തിമ തീരുമാനമാകും രാവിലെ എകെജി സെൻ്ററിൽ ഇന്ന് സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് യോഗംചേർന്നു സിപിഎം മന്ത്രിമാരുടെ വകുപ്പുകളായിരിക്കും ആദ്യം തീരുമാനിക്കുക.സിപിഐയുടെ വകുപ്പുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായിട്ടുണ്ട്.ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യത.നാളെ വൈകിട്ട് മൂന്നരയ്ക്കാണ് സത്യപ്രതിജ്ഞ. പ്രധാനപ്പെട്ട വകുപ്പുകള്‍ എല്ലാം സിപിഎമ്മും സിപിഐയുമാണ് പങ്കിടുന്നത്.
വനം വകുപ്പ് സിപിഐ വിട്ടു കൊടുത്തിട്ടുണ്ട് പകരം ചെറിയ ചില വകുപ്പുകൾ സിപിഐക്ക് കൊടുക്കേണ്ടതുണ്ട്. ജോസ് കെ മാണി വിഭാഗത്തിന് ഏത് വകുപ്പ് കൊടുക്കുമെന്നതും എല്ലാവരും ഉറ്റ് നോക്കുന്നതാണ്. ഒരു മന്ത്രി സ്ഥാനം മാത്രമായതിനാൽ സുപ്രധാന വകുപ്പ് കിട്ടുമെന്ന പ്രതീക്ഷയിൽ ആണവർ. ഒറ്റ മന്ത്രിമാരുള്ള പാർട്ടികളും നല്ല പ്രതീക്ഷയിലാണ് ആദ്യമായി മന്ത്രി സഭയിലെത്തിയ ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ഏതൊക്കെ വകുപ്പുകൾ എന്നതും ശ്രദ്ധേയമാണ് സിപിഎം തീരുമാനതിന് ശേഷം സിപിഐ നേതൃത്വവുമായി കൂടിയാലോചിച്ചായിരിക്കും പാർട്ടി അവസാന തീരുമാനത്തിലെത്തുക
വ്യവസായം,ധനം,ആരോഗ്യം ,വിദ്യാഭ്യാസം,,പൊതുമരാമത്ത്,തദ്ദേശ ,എക്സൈസ് വകുപ്പുകള്‍ സിപിഎമ്മിന്‍റെ കയ്യില്‍ തന്നെയാണുള്ളത്.റവന്യൂ,ഭക്ഷ്യം,കൃഷി വകുപ്പുകള്‍ സിപിഐയ്ക്ക് ലഭിക്കും.കേരള കോണ്‍ഗ്രസ് എമ്മിന് ജലവിഭവം നല്‍കാനുള്ള സാധ്യതയുണ്ട്.അങ്ങനെയങ്കില്‍ ജെഡിഎസിന് വനം പോലെയുള്ള പ്രധാനപ്പെട്ട വകുപ്പ് നല്‍കും.എന്‍സിപിയില്‍ നിന്ന് ഗതാഗതം ഏറ്റെടുത്ത് മറ്റൊന്ന് നല്‍കാനുള്ള സാധ്യതയുണ്ട്.ആന്‍റണി രാജുവിന് ഫിഷറീസ് ആണ് പരിഗണിക്കുന്നത്.അഹമ്മദ് ദേവര്‍ കോവിലിന് വക്കഫും ഹജ്ജും നല്‍കിയേക്കുമെന്നാണ് സൂചന.ധനകാര്യമന്ത്രി സ്ഥാനത്തേക്ക് കെഎന്‍ ബാലഗോപാലിനെയാണ് പരിഗണിക്കുന്നത്.
പി രാജിവിനും തദ്ദേശം എംവി ഗോവിന്ദനും നല്‍കാനാണ് ആലോചന.ആര്‍ ബിന്ദു,വീണ ജോര്‍ജ്ജ് എന്നിവരെ വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളിലാണ് പരിഗണിക്കുന്നത്.വീണ ജോര്‍ജ്ജിന് ആരോഗ്യകിട്ടാനുള്ള സാധ്യതയുണ്ട്.അങ്ങനെയെങ്കില്‍ ആര്‍ ബിന്ദു വിദ്യാഭ്യാസ മന്ത്രിയാകും.ഇല്ലെങ്കില്‍ തിരിച്ചാകാനാണ് സാധ്യത.കെ രാധാകൃഷ്ണന് പൊതുമരാമത്തിനൊപ്പം എസ് സി എടി യും പരിഗണനയിലുണ്ട്.വിഎന്‍ വാസവന് എക്സൈസ് നല്‍കിയേക്കും.വി ശിവന്‍കുട്ടിക്ക് സഹകരണവും ദേവസ്വം നല്‍കിയേക്കും.ഇതിനൊപ്പം വൈദ്യൂതിയും പരിഗണനയിലുണ്ട്.സജി ചെറിയാനെയും വൈദ്യുതി വകുപ്പിലേക്ക് ആലോചിക്കുന്നുണ്ട്.മുഹമ്മദ് റിയാസിന് യുവജനക്ഷേമവും ടൂറിസവും നല്‍കാനാണ് നീക്കം.വി അബ്ദുല്‍ റഹ്മാന് ന്യൂനപക്ഷക്ഷേമത്തിനൊപ്പം മറ്റൊരു പ്രധാനവകുപ്പ് നല്‍കുമെന്നും സൂചനയുണ്ട്.സിപിഐയില്‍ നിന്ന് കെ രാജന് റവന്യൂവും,പി പ്രസാദിന് കൃഷിയും,ജി ആര്‍ അനിലിന് ഭക്ഷ്യവും നല്‍കാനാണ് ആലോചന.ജെ ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികനവും ലീഗല്‍ മെട്രോളജിയും നല്‍കും