ചരിത്രം തിരുത്തി ചരിത്രമെഴുതി രണ്ടാം പിണറായി സർക്കാർ അധികാരാട്ടത്തിലേറും

ക്ഷേമ പെന്‍ഷന്‍ വര്‍ധനവ് അടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായേക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കില്ല.

0

തിരുവനന്തപുരം: ചരിത്രം കുറിച്ച് രണ്ടാമതൊരു ഇടത് സർക്കാർ തുടർച്ചയായി വീണ്ടും അധികാരത്തിലേക്ക്. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് 3 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയിലാണ് ചടങ്ങ്. 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങ് നടക്കുന്നത്. ക്ഷേമ പെന്‍ഷന്‍ വര്‍ധനവ് അടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായേക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കില്ല. വൈകിട്ട് 3.30ന് തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേ‍ഡിയത്തിലാണ് ആ ചരിത്ര മൂഹൂര്‍ത്തം നടക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് 500ഓളം പേരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്നത് കൊണ്ട് എല്ലാവരും എത്തിച്ചേരാന്‍ സാധ്യതയില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് മറ്റ് 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഇടത് മുന്നണിയുടെ എംഎല്‍എമാര്‍, മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട മറ്റ് അതിഥികള്‍ തുടങ്ങിയവര്‍ മാത്രമേ ഉണ്ടാകൂ. ചടങ്ങിനു മുന്നോടിയായി, 52 ഗായകരും പ്രമുഖരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെൻട്രൽ സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ പ്രദർശിപ്പിക്കും

സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാര്‍ സ്റ്റേ‍ഡിയത്തില്‍ നിന്ന് അവരുടെ ഔദ്യോഗിക വാഹനത്തില്‍ ആദ്യ മന്ത്രിസഭാ യോഗത്തിനായി സെക്രട്ടറിയേറ്റിലേക്ക് പോകും. ക്ഷേമ പെന്‍ഷന്‍ വര്‍ധനവ്, കിറ്റ് വിതരണം തുടരുന്നത് അടക്കമുള്ള ജനകീയ തീരുമാനങ്ങള്‍ മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. പ്രോം ടൈം സ്പീക്കറെ തെരഞ്ഞെടുക്കും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്താന്‍ വേണ്ടി നിയമസഭ സമ്മേളിക്കാനുള്ള തിയ്യതിയും മന്ത്രിസഭായോഗം തീരുമാനിക്കും. അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തുടങ്ങിയ നിയമനങ്ങളിലും തീരുമാനമുണ്ടായേക്കും. വിവിധ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ അറിയിക്കും.

മന്ത്രിമാരെ നിശ്ചയിച്ചതിലെന്ന പോലെ വകുപ്പുവിഭജനത്തിലും കണ്ടത് നിരവധി സർപ്രൈസുകൾ.കെകെ ഷൈലജക്ക് പകരം ആര് ആരോഗ്യമന്ത്രിയെന്ന പ്രധാന ചോദ്യത്തിനുള്ള ഉത്തരമായി വീണ ജോർജ്ജ്. ഷൈലജയെ മാറ്റിയതിന്‍റെ വിവാദം തുടരുമ്പോഴാണ് പാർലമെന്‍ററി രംഗത്തെ മികവ് കൂടി കണക്കാക്കി പിൻഗാമിയായി വീണ. എംഎൽഎയായുള്ള ആദ്യവരവിൽ തന്നെ മന്ത്രി പിന്നാലെ സുപ്രധാനവകുപ്പുകൾ. ടൂറിസമെന്ന സൂചനയുണ്ടായെങ്കിലും പൊതുമരാമത്ത് കൂടി മുഹമ്മദ് റിയാസിന് കിട്ടിയത് അപ്രതീക്ഷിതമായി. മറ്റൊരു അപ്രതീക്ഷിത തീരുമാനമാണ് വി ശിവൻകുട്ടിക്കുള്ള പൊതുവിദ്യാഭ്യാസവകുപ്പ്. തൊഴിലും കൂടിയുണ്ട് നേമം പ്രതിനിധിക്ക്.

വിദ്യാഭ്യാസം വീണ്ടും വിഭജിച്ചപ്പോൾ ഉന്നതവിദ്യാഭ്യാസവകുപ്പ് ആർ.ബിന്ദുവിന്. കെഎൻ ബാലഗോപാലിന് ധനകാര്യം നൽകിയപ്പോൾ രാജീവിനും സുപ്രധനമായ വ്യവസായവുംം നിയമകാര്യവും. തദ്ദേശസ്വയംഭരണവും എക്സൈസുമെന്ന രണ്ട് സുപ്രധാനവകുപ്പുകളാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദനെ തേടിയെത്തിയത്. മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം കെ.രാധാകൃഷണനാണ് ദേവസ്വം പാർലമെൻററികാര്യവകുപ്പുകൾ.

സഹകരണ രജിസ്ട്രേഷൻ വകുപ്പുകൾ വിഎൻ വാസവനും ഫിഷറീസ്, സാംസ്ക്കാരിക വകുപ്പുകൾ സജി ചെറിയാനും. പ്രവാസികാര്യവും ന്യൂനപക്ഷക്ഷേമം യുവജനകാര്യവും സ്വതന്ത്രനായ വി അബ്ദുറഹ്മാന് നൽകിയത് മലപ്പുറത്തിനുള്ള പരിഗണന കൂടി കരുതി. റവന്യൂമന്ത്രി കെ രാജൻ. കൃഷി പി പ്രസാദ്, ഭക്ഷ്യ – സിവിൽ സപ്ളൈസ് ജി ആർ അനിൽ. മൃഗസംരക്ഷണം, ക്ഷീരസംരക്ഷണം ജെ ചിഞ്ചുറാണി.

പിണറായി നേരത്തെ ഭരിച്ചിരുന്ന വൈദ്യുതി ഘടകകക്ഷിയായ ജെഡിഎസ്സിന്‍റെ കൃഷ്ണൻകുട്ടിക്ക് നൽകി സിപിഎം. ശശീന്ദ്രനിൽ നിന്നും ഗതാഗതം ആൻറണിരാജുവിന് നൽകിയപ്പോൾ ശശീന്ദ്രന് സിപിഐയിൽ നിന്നും ഏറ്റെടുത്ത വനം. ഐഎൻഎല്ലിൻറെ അഹമ്മദ് ദേവർകോവിലിനും ഉള്ളത് പ്രധാനപ്പെട്ട തുറമുഖവകുപ്പ്. റോഷി അഗസ്റ്റിന് ജലവിഭവവകുപ്പ്.

You might also like

-