ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ തുടരും

വെള്ളത്തിനടിയിൽ ചെളിയും മണ്ണും പാറയുമാണ്. കൂറ്റൻ ആൽ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദൗത്യം എങ്ങനെ മുന്നോട്ട് പോകണമെന്ന് വൈകുന്നേരം അറിയിക്കുമെന്നും എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു

0

ഷിരൂർ | ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ തുടരും തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ നിന്നും പുഴയിലെ മണ്ണ് ഇളക്കി മാറ്റാനുള്ള ഉപരണം എത്തിക്കും വരെ തിരച്ചിൽ താത്കാലികമായി മന്ദിഭവിപ്പിക്കേണ്ടിവരുമെന്നു കർണാടക
ജലസേചനവകുപ്പ് മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഇനി എങ്ങനെ തുടരണമെന്നതിൽ അന്തിമ തീരുമാനം വൈകീട്ട് അറിയിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ സെയിൽ. വെള്ളത്തിനടിയിൽ ചെളിയും മണ്ണും പാറയുമാണ്. കൂറ്റൻ ആൽ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദൗത്യം എങ്ങനെ മുന്നോട്ട് പോകണമെന്ന് വൈകുന്നേരം അറിയിക്കുമെന്നും എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു.തിരിച്ചിറപ്പള്ളിയിൽ നിന്ന് മെഷിൻ വന്ന ശേഷം മാത്രമായിരിക്കും ഇനി തെരച്ചിൽ. വേറെ എന്ത് ചെയ്യനാണ്.ഇനി തിരച്ചിലിന് ആവശ്യമായ യന്ത്രങ്ങൾ എത്തിക്കേണ്ടത് തമിഴ്നാട്ടിൽ നിന്ന് റോഡ് മാർഗമാണ്. ഇതിനായി നാല് ദിവസമെങ്കിലും വേണ്ടി വരും.

അർജുനമായുള്ള തിരച്ചിൽ ഇന്ന് 13ാം ദിവസമാണ്. ഈശ്വർ മാൽപെയുടെ സംഘത്തിന്റെ പരിശ്രമവും വിഫലമായി. തിരച്ചിലിൽ ട്രക്കിന്റെ ഭാ​ഗങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. പുഴയുടെ അടിയിൽ കണ്ടത് മരത്തടികളും വീടിന്റെ ഭാ​ഗമായ തകരഷീറ്റുകളും വൈദ്യുതി കമ്പികളും പോസ്റ്റുകളുമൊക്കെയാണ്. അടിയൊഴുക്ക് ശക്തമാണ്. പുഴ ശാന്തമായാൽ വിളിച്ചാൽ താനിനിയും രക്ഷാപ്രവർത്തനത്തിനെത്തുമെന്നും മാൽപെ ഉറപ്പ് നൽകി. മാൽപെ സംഘം ഷിരൂരിൽ നിന്ന് ഇന്ന് മടങ്ങും

You might also like

-