പത്ത് വയസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ അക്കാഡമിക് ഡയറക്ടര്‍ പിടിയിൽ . പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീടിച്ചതിന് അറസ്റ്റിൽ ആവുന്നത് ഇയാൾ രണ്ടാംതവണ
ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്ക്ലാസ് മുറിയില്‍ വച്ച് പത്തുവയസുകാരിയായ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു
നെടുമങ്ങാട്: നെടുമങ്ങാട് പത്ത് വയസുകാരിയെ പീഡിപ്പിച്ചസ്‌കൂള്‍ അക്കാഡമിക് ഡയറക്ടര്‍ അറസ്റ്റില്‍.ഡയറക്ടർ ഡോ. യശോധരനെ നെടുമങ്ങാട് വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്ക്ലാസ് മുറിയില്‍ വച്ച് പത്തുവയസുകാരിയായ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ ആരുമില്ലാത്ത സമയത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വീട്ടിലെത്തിയ പെണ്‍കുട്ടി പീഡനവിവരം മാതാവിനെ അറിയിച്ചു.
നെടുമങ്ങാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളിന്റെ അക്കാഡമിക് ഡയറക്ടര്‍ ആനാട് ചന്ദ്രമംഗലം ഷെറിന്‍ഭവനില്‍ ഡോ. എം. ആര്‍. യശോധരനാണ് അറസ്റ്റിലായത്.2008-ലും ഇയാള്‍ക്കെതിരെ സമാനമായ കേസ് ഉണ്ടായിരുന്നു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു അന്നും പരാതി വന്നത്. പിതാവ് വലിയമല പോലീസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു .2008 ലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. അന്ന് മറ്റൊരു സ്കൂളിൽ ജോലി ചെയ്യവെയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.