വി ഡി സതീശനെതിരെ പുനര്‍ജനി കേസ് നിലനില്‍ക്കില്ല.ദ്ധതിയുടെ പണം വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലാ !
വിദേശ സന്ദർശനത്തിന് ശേഷം അദ്ദേഹം നിയമവിരുദ്ധമായി വസ്തുക്കൾ വാങ്ങിക്കൂട്ടിയെന്ന പരാതി അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നില്ലെന്നും നിലവിലെ സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകളില്ലെന്നും റിപ്പോർട്ടിലുണ്ട്
തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പുനര്‍ജനി കേസ് നിലനില്‍ക്കില്ല. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് വി ഡി സതീശനെതിരെ എടുക്കാന്‍ മതിയായ തെളിവില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2025 സെപ്റ്റംബറിൽ വിജിലൻസ് ഡിഐജി ഡയറക്ടർക്ക് നൽകിയ കത്തിലാണ് സതീശനെതിരേ തെളിവില്ലെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഒരു കുറ്റവും അദ്ദേഹം ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ട് അടിവരയിടുന്നു. പുനര്‍ജനി പദ്ധതിയുടെ പണം വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശ സന്ദര്‍ശനത്തിന് ശേഷം വി ഡി സതീശന്‍ വസ്തു വാങ്ങിയതായി പരാതിയില്‍ ആരോപിച്ചിട്ടില്ലാത്തതിനാല്‍ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. പുനർജനി പദ്ധതിയുടെ ഫണ്ട് പൂർണ്ണമായും കൈകാര്യം ചെയ്തത് ‘മണപ്പാട് ഫൗണ്ടേഷൻ’ എന്ന സന്നദ്ധ സംഘടനയാണെന്നും സതീശൻ നേരിട്ട് പണമിടപാടുകൾ നടത്തിയതായി യാതൊരു സൂചനയുമില്ലെന്നും വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, വിദേശ സന്ദർശനത്തിന് ശേഷം അദ്ദേഹം നിയമവിരുദ്ധമായി വസ്തുക്കൾ വാങ്ങിക്കൂട്ടിയെന്ന പരാതി അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നില്ലെന്നും നിലവിലെ സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകളില്ലെന്നും റിപ്പോർട്ടിലുണ്ട്.
നേരത്തെ ഈ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് ശുപാർശ ചെയ്തതായി വാർത്തകൾ വന്നിരുന്നു. എന്നാൽ, വിശദമായ അന്വേഷണത്തിന് ശേഷം സമർപ്പിക്കപ്പെട്ട ഈ പുതിയ റിപ്പോർട്ട് വി.ഡി. സതീശന് വലിയ രാഷ്ട്രീയ ആശ്വാസമാണ് നൽകുന്നത്. പ്രളയബാധിതരെ സഹായിക്കാൻ പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് പുനർജനി.
എന്നിരിക്കിലും വിഷയത്തില്‍ വിജിലന്‍സ് വീണ്ടും അന്വേഷണം നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഒരു വര്‍ഷം മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കുരുക്കായി മാറിയിരിക്കുകയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് ശിപാര്‍ശ. വിദേശത്ത് നിന്ന് പണംപിരിച്ചതില്‍ FCRA ചട്ടം ലംഘിക്കപ്പെട്ടെന്ന് ഒരു വര്‍ഷം മുമ്പാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. നിയമപരമായി നിലനില്‍ക്കുന്ന കേസല്ലെന്നും ഏതന്വേഷണം വന്നാലും കുഴപ്പമില്ലെന്നുമാണ് വി.ഡി സതീശന്റെ പ്രതികരണം.