പ്രതിക്ഷേധം കനത്തു ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധം, വനവകുപ്പ് വാഹനം തടഞ്ഞു ,പോലീസുമായി സംഘർഷം
ഈ മാസം 7 നു കേസ് പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാർ റോഡ് വനമല്ലെന്നു അതുമായി ബന്ധപ്പെട്ട രേഖകളും സമർപ്പിച്ചാൽ റോഡ് നിർമ്മാണം പുനരാഭിക്കാനാകും
അടിമാലി |ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളും സാമുദായിക സംഘടനകളും സാംസ്കാരിക പ്രസ്ഥാനങ്ങളും വ്യാപാരി വ്യവസായി ഏകോപന സമിതിയും തൊഴിലാളികളും ചേർന്ന് നടത്തിയ ദേശീയപാത ഉപരോധം അടിമാലി ടൗണിൽ നടന്നു. നേര്യമംഗലം മുതൽ വാളറ വരെയുള്ള ദേശീയപാതയുടെ നിർമ്മാണം തടയപ്പെട്ടതിനെത്തുടര്ന്നാണ് സംസ്ഥാന സർക്കാർ നടപടിക്കെതിരെ ബഹുജന പ്രക്ഷോപം കടുപ്പിച്ചത് നേര്യമംഗലം മുതൽ വാളറ വരെയുള്ള റോഡ് വേണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ തെറ്റായ സത്യവാങ്മൂലത്തിന്റെ ഫലമായാണ് മൂന്നുമാസമായി റോഡ്ത നിർമ്മാണം തടസപ്പെട്ടിരിക്കയാണ് .
ഈ മാസം 7 നു കേസ് പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാർ റോഡ് വനമല്ലെന്നു അതുമായി ബന്ധപ്പെട്ട രേഖകളും സമർപ്പിച്ചാൽ റോഡ് നിർമ്മാണം പുനരാഭിക്കാനാകും .ഇതിൽ സർക്കാരിനെ സമ്മർദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് ഇന്ന് ദേശീയപാത സംരക്ഷണ സമിതി അടിമാലി ടൗണിൽ ദേശീയപാത ഉപരോധിച്ചത്.തുടർച്ചയായി മൂന്ന് അവധികളിലും സംസ്ഥാന സർക്കാർ ഈക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിനാൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയുണ്ടായി റവന്യൂഭൂമി ആണെന്നുള്ളതിനുള്ള എല്ലാ തെളിവുകളും കൈവശം ഉണ്ടായിട്ടും വനമാണെന്നുള്ള സത്യവാങ്മൂലം സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ നൽകിയത് അഡീഷണൽ ചീഫ് സെക്രട്ടറി
ജ്യോതിലാലാണ്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ തെളിവുകളും സഹിതം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയിൽ ഹാജരായി ഭൂമിയുടെ തൽസ്ഥിതി സംബന്ധിച്ച് കേരള സർക്കാരിന് തീരുമാനിക്കാവുന്നതാണെന്ന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഉപരോധസമരം ചെറിയ സംഘർഷത്തിലേക്ക് നീങ്ങുകയുണ്ടായി. ഹൈക്കോടതിയിൽസർക്കാർ ശരിയായ സത്യവാമൂലം നൽകി ദേശീയപാതയിലെ നിർമ്മാണ നിരോധനം പിൻവലിച്ചില്ലങ്കിൽ വനംവകുപ്പിന്റെ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്നും ദേശീയപാത പൂർണ്ണമായി സ്‌തംഭിപ്പിച്ചുകൊണ്ടുള്ള ചക്ര സ്തംഭന സമരം, തുടങ്ങി നിരന്തരമായ സമരത്തിലേക് നീങ്ങുമെന്നും സമരസമിതി നേതാക്കൾ പ്രസ്താവിച്ചു.
അതേസമയം ഉപരോധ സമരത്തിനിടയിലേക്ക് വനംവകുപ്പിന്റെ വാഹനം എത്തിയത് വീണ്ടും സംഘർഷത്തിനിടയാക്കി.പോലീസ് ഇടപെട്ട് വാഹനം തിരിച്ചുവിട്ട് സംഘർഷാവസ്ഥ ഒഴുവാക്കുകയായിരുന്നു .
റസാക്ക് ചൂരവേലിയുടെ അധ്യക്ഷതയിൽ നടന്ന സമരം ദേശീയപാത സംരക്ഷണ സമിതി ചെയർമാൻ പി എം ബേബി ഉദ്ഘാടനം ചെയ്തു. ഡയസ് പുല്ലൻ സ്വാഗതവും പി എ ബഷീർ നന്ദിയും പറഞ്ഞു.എം എ അൻസാരി, ജോർജ് തോമസ്, കെ കെ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.