ഷാരോൺ കൊലക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ ഉടൻ പോലീസ് കസ്റ്റഡിയിൽ വാങ്ങും

കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഗ്രീഷ്മയെ വീണ്ടും ചോദ്യം ചെയ്യേണ്ടതും കാരക്കോണം രാമവർമൻചിറയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തേണ്ടതുമുണ്ട്. ഇതാണ് അന്വേഷണ സംഘത്തെ സംബന്ധിച്ച് കേസിലെ നിർണായക ഘട്ടം

0

തിരുവനന്തപുരം | പാറശാല ഷാരോൺ കൊലക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം. കസ്റ്റഡിയിലിരിക്കെ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട ഗ്രീഷ്മയ്ക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. മരുന്നുകളും നൽകുന്നില്ല.എങ്കിലും മെഡിക്കൽ സംഘം ഇന്ന് പരിശോധിക്കും. തുടർന്ന് സെൽവാർഡിലേക്ക് മാറ്റും. പിന്നാലെ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഗ്രീഷ്മയെ വീണ്ടും ചോദ്യം ചെയ്യേണ്ടതും കാരക്കോണം രാമവർമൻചിറയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തേണ്ടതുമുണ്ട്. ഇതാണ് അന്വേഷണ സംഘത്തെ സംബന്ധിച്ച് കേസിലെ നിർണായക ഘട്ടം.

അതേസമയം, ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അമ്മാവൻ നിർമൽ കുമാറിനെ നെയ്യാറ്റിൻകര സബ്ജയിലിലേക്കും മാറ്റി. ഇവരുടെ തെളിവെടുപ്പിനിടെ കണ്ടെത്തിയ കളനാശിനിയുടെ കുപ്പി ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. അതിനിടെ, ഒക്ടോബർ 14ന് ഷാരോണും സുഹൃത്തും ബൈക്കിൽ ഗ്രീഷ്മയുടെ വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.സംഭവം നടന്ന ഗ്രീഷ്മയുടെ വീട് തമിഴ്നാട്ടിലായതിനാൽ അന്വേഷണം തുടരുന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. കേരളത്തിലുള്ള ഷാരോണിനെ ഗ്രീഷ്മ വിളിച്ചുവരുത്തി കൊലപെടുത്തിയതാണെന്നു പൊലീസ് വാദിക്കുന്നതിനാൽ ക്രിമിനൽ നടപടിക്രമത്തിലെ 178-ാം വകുപ്പ് പ്രകാരം നിലവിലെ അന്വേഷണം തുടരാം. എന്നാൽ, അതിനു തക്കതായ തെളിവ് ശേഖരിക്കേണ്ടതുണ്ട്.

You might also like

-