അതീവജാഗ്രത നിർദേശം …സംസ്ഥാനത്തു ഒക്ടോബർ 7 ന് അതി തീവ്ര മഴയ്ക്ക് സാധ്യത. ഇടുക്കി തൃശൂർ പാലക്കാട് ജില്ലകളിൽ റെഡ് അലേർട്ട്
ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലേർട്ടും മറ്റുള്ള ജില്ലകളിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യംു നേരിടുന്നതിനും, പ്രതികരണ പ്രവര്ത്തംങ്ങള്‍ ആരംഭിക്കുവാനും എല്ലാ വകുപ്പിലേയും ഉദേ‍്യാഗസ്ഥരും സജ്ജരായിരിക്കേണ്ടതാണ്.
ഇടുക്കി :സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ഞായറാഴ്ച രൂപപ്പെടുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം വിളിച്ചു വീണ്ടും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് 2018 ഒക്ടോബർ 7ന് കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ (സംസ്ഥാനത്ത്, കാലാവസ്ഥാ വകുപ്പിന്റെ മഴ നിരീക്ഷണ കേന്ദ്രങ്ങളിൽ 25 ശതമാനമോ അതിൽ കുറവോ സ്ഥലങ്ങളിൽ) ശക്‌തമായതോ അതി തീവ്രമായ ( 20 സെ . മി മുകളിൽ 24 മണിക്കൂറിൽ) മഴക്ക് സാധ്യ0തയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നു.
ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലേർട്ടും മറ്റുള്ള ജില്ലകളിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യംു നേരിടുന്നതിനും, പ്രതികരണ പ്രവര്ത്തംങ്ങള്‍ ആരംഭിക്കുവാനും എല്ലാ വകുപ്പിലേയും ഉദേ‍്യാഗസ്ഥരും സജ്ജരായിരിക്കേണ്ടതാണ്.
ശക്തമായ മഴ മൂലം പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്പൊിട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്കു സാധ്യ തയുള്ളതിനാൽ ചുവടെ പ്രതിബാധിക്കുന്ന നടപടികള്‍ ഉടനടി നടപ്പാക്കുവാന്‍ നിര്ദേനശിക്കുന്നു:
മുന്നറിയിപ്പുകൾ
1. ജില്ലാ അടിയന്തര ഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങൾ (24×7) അടിയന്തര ഘട്ട പ്രവർത്തനങ്ങൾക്കായി സജ്ജരായിരിക്കണം.
2. പോലീസ്, റവന്യു , ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കുറും അടിയന്തര ഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തിൽ ഉറപ്പുവരുത്തുക.
3. ടെലിഫോൺ, വയർലെസ്സ്, ഫാക്സ്, ഇൻറർനെറ്റ്, വാട്സ് ആപ്പ് എന്നിവ 24×7 മണിക്കൂറും ലഭ്യമാണെന്ന് ഉറപ്പു വരുത്തുക.
4. സാറ്റലൈറ്റ് ഫോണുകൾ ലഭ്യമായിട്ടുള്ള ജില്ലകളിൽ അവ പ്രവർത്തന 24×7 മണിക്കൂറും ക്ഷമമാണെന്ന് ഉറപ്പു വരുത്തുക.
5. അടിയന്തര ഘട്ട കാര്യലയങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുകൾ ബന്ധപ്പെട്ടവർക്ക് ലഭിച്ചുവെന്ന് ഉറപ്പു വരുത്തുക.
6. തലൂക്ക് തല കൺടോൾ റൂമുകൾ പ്രവർത്തന ക്ഷമമാക്കോണ്ടതും ഒക്ടോബർ 6 മുതൽ 24X7 മണിക്കൂറും താലൂക്ക് തല കണ്ട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കുന്നതിന് തഹസീൽാദർമാർക്ക് നിർദ്ദേശം നല്കുക.
7. ഒരു താലൂക്കിന് ഒരു ഡെപ്യൂ4ട്ടി കളക്ടർ എന്ന നിലക്ക് ചാർജ് ഓഫിസർമാരെ നിയോഗിക്കുകയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്സികയൂ്കട്ടിവ് ഓഫീസർ ജില്ലാതല കോർഡിന്നേറ്ററുടെ ചുമതല വഹിക്കേണ്ടതുമാണ്.
8. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതും, ഉരുള്പൊ്ട്ടല്‍ സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്ത്തിളപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയും, ഇൗ കെട്ടിടങ്ങളുടെ താക്കോൽ അതാതു വില്ലേജിലെ വില്ലേജ് ഓഫീസർമാർ കൈയിൽ കരുതുകയും ആവശ്യമെങ്കിൽ ക്യാമ്പുകൾ പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുമാണ്.
II . പോലീസ് & ഫയർ ഫോഴ്സ്
1. 24X7 മണിക്കൂറും രക്ഷാ പ്രവർത്തനത്തിന് സജ്ജരായിരിക്കുക
2. ജില്ലാ അടിയന്തര ഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തിൽ നിന്ന് പൊതു ജനങ്ങൾക്ക് നല്കുന്ന മുന്നറിയിപ്പ്കൾ അത് നല്കേണ്ട പ്രദേശങ്ങളിൽ നല്കുക.
3. രക്ഷാ പ്രവർത്തനത്തിന് ആവശ്യിമായ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും, അധികം വേണ്ട ഉപകരണങ്ങൾ വാടകക്ക് എടുക്കുന്നതിന് അത് ലഭ്യതമായ സ്ഥാപനങ്ങളുടെ വിലാസം സഹിതം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻറെ ശ്രദ്ധയിൽ പെടുത്തുക
III. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
1. മലയോര പ്രദേശങ്ങളിലും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും, തീരപ്രദേശങ്ങളിലും ഉള്ള ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിന് മുൻകയ്യെടുക്കുക.
2. മുന്നറിയിപ്പുകൾ ജനങ്ങളിലെത്തുന്നു എന്ന് ഉറപ്പുവരുത്തുക
IV. ആരോഗ്യ വകുപ്പ്
1. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻറെ നിർദ്ദേശം അനുസരിച്ച് ജില്ലാ അടിയന്തിര ഘട്ട കേന്ര്ദത്തിലേക്ക് ജില്ലാ നോഡൽ ഓഫീസറുടെ സേവനം ഉറപ്പുവരുത്തുക
2. ആശുപത്രികളും, PHC സെൻററുകളും, CHC സെൻററുകളും 24 മണിക്കൂറും പ്രവർത്തിക്കാൻ സജ്ജമായിരിക്കുക.
3. മെഡിക്കൽ ടീമുകൾ ഫീൽഡിൽ പ്രവർത്തിക്കാനായി സുസജ്ജരാണെന്ന് ഉറപ്പു വരുത്തുക.
4. പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ സ്വീകരിക്കുക.
V. KSEB
1. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻറെ നിർദ്ദേശം അനുസരിച്ച് ജില്ലാ അടിയന്തിര ഘട്ട കേന്ര്ദത്തിലേക്ക് ജില്ലാ നോഡൽ ഓഫീസറുടെ സേവനം ഉറപ്പുവരുത്തുക
2. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകളുടെ 24 X 7 മോണിട്ടറിംഗ് കർശനമാക്കുന്നതിന് കൺട്രോൾ റൂമുകൾ തുറന്നിട്ടുള്ളതിൻറെ പ്രവർത്തനം ഉറപ്പുവരുത്തുക .
3. ഈ കൺട്രോൾ റൂമുകൾ ജില്ലാ കളക്ടറുമാരുമായി നിരന്തര സമ്പർക്കം പുലർത്തുകയും മുൻകൂട്ടി ജില്ലാ കളക്ടർമാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ പാടുള്ളു.
4. ഡാമുകളെ സംബന്ധിച്ച വിവിധ അലർട്ടുകൾ സംബന്ധിച്ച വിവരം കാലേകൂട്ടി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻറെ ശ്രദ്ധയിൽ പെടുത്തുക.
5. ഏതൊരു ഡാമിന്റെയും ഷട്ടർ പുതുതായി തുറക്കുന്നത് പകൽ സമയത്ത് മാത്രമായിരിക്കണമെന്നും വൈകിട്ട് 6 മണിക്ക് ശേഷവും പകൽ 6 മണിക്ക് ഇടയിലുമുള്ള സമയത്ത് തുറക്കരുത്
6. അടിയന്തര ഘട്ടങ്ങളിൽ വൈദ്യുതി തടസ്സമോ ഗതാഗത തടസ്സമോ ഉണ്ടായാൽ പരിഹരിക്കാൻ തയ്യാറായിരിക്കുക.
VI. ഇറിഗേഷൻ
1. ഇറിഗേഷൻ നിയന്ത്രണത്തിലുള്ള ഡാമുകളുടെ 24 X 7 മോണിട്ടറിംഗ് കർശനമാക്കുന്നതിന് കൺട്രോൾ റൂമുകൾ തുറന്നിട്ടുള്ളതിൻറെ പ്രവർത്തനം ഉറപ്പുവരുത്തുക
2. ഈ കൺട്രോൾ റൂമുകൾ ജില്ലാ കളക്ടറുമാരുമായി നിരന്തര സമ്പർക്കം പുലർത്തുകയും മുൻകൂട്ടി ജില്ലാ കളക്ടർമാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ പാടുള്ളു.
3. ഏതൊരു ഡാമിന്റെയും ഷട്ടർ പുതുതായി തുറക്കുന്നത് പകൽ സമയത്ത് മാത്രമായിരിക്കണമെന്നും വൈകിട്ട് 6 മണിക്ക് ശേഷവും പകൽ 6 മണിക്ക് ഇടയിലുമുള്ള സമയത്ത് തുറക്കരുത്
VII ഫിഷറീസ് വകുപ്പ്
1. 24 X 7 മോണിട്ടറിംഗ് കർശനമാക്കുന്നതിന് കൺട്രോൾ റൂമുകൾ തുറക്കുക
2. ഈ മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സർക്കാർ സ്ഥപനങ്ങളെയും അറിയിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക.
3. ദീര്ഘ നാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവര്‍ ഒക്ടോബര്‍ 5ന് മുന്പ്അ സുരക്ഷിതമായി തീരം അണയണം എന്ന് നിര്ദേരശിക്കുക.
4. ഇന്ന് മുതല്‍ കടലില്‍ പോകുന്നവര്‍ ഈ മുന്നറിയിപ്പ് പരിഗണിച്ച് ഒക്ടോബര്‍ 5ന് മുന്പ്ട സുരക്ഷിതമായി തീരം അണയണം എന്ന് നിര്ദേരശിക്കുക.
5. കടല്‍ ആംബുലന്സുടകള്‍ സുസജ്ജമാണ് എന്ന് ഉറപ്പ് വരുത്തുക
6. അടിയന്തിര രക്ഷാപ്രവര്ത്ത ന ബോട്ടുകള്‍ പ്രവര്ത്തഉനക്ഷമമാണെന്ന് ഉറപ്പ് വരുത്തുക
VIII തീരദേശ പോലീസ് & മറൈൻ എൻഫോഴ്സ്മെന്റ്
1. 24 X 7 മോണിട്ടറിംഗ് കർശനമാക്കുന്നതിന് കൺട്രോൾ റൂമുകൾ തുറക്കുക
2. മത്സ്യതൊഴിലാളികൾ ഒക്ടോബർ 6 മുതൽ കേന്ദ്ര കാലവസ്ഥാ നിർദ്ദേശിക്കുന്ന ദിവസം വരെ മത്സൃബന്ധനത്തിന് പോകരുത് എന്ന് തീരദേശങ്ങളില്‍ അറിയിപ്പ് നല്കുതക.
3. ഹാർബറുകളിൽ അപായ കൊടി ഉയർത്തി എന്ന് ഉറപ്പു വരുത്തുക