വിഴിഞ്ഞത്ത് അനുമതിയില്ലാതെ പ്രതിഷേധ മാര്‍ച്ച് ,ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഉള്‍പ്പെടെ 700 ഓളം പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.

"ഭാരതത്തിന്റെ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖമെന്നും ഇത് യാദാർഥ്യമാകണമെന്നും പോർട്ട് വരണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിനെതിരെ കേസെടുക്കുന്ന പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന പറഞ്ഞ പാതിരിയെ 'നട്ടപാതിരയ്ക്ക് പോകാതെ നട്ടുച്ചയ്ക്കെങ്കിലും പോയി ഒന്ന് അറസ്റ്റ് ചെയ്യാമോ"

0

തിരുവനന്തപുരം | വിഴിഞ്ഞത്ത് അനുമതിയില്ലാതെ പ്രതിഷേധ മാര്‍ച്ച് ,ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഉള്‍പ്പെടെ 700 ഓളം പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.എന്നാൽ ഗതാഗതം ബാരിക്കേടുകൾ വെച്ച് തടസ്സപ്പെടുത്തിയത് പൊലീസ് ആണെന്നും അതിൽ തങ്ങൾക്ക് പങ്കില്ല എന്നും ജനകീയ സമരസമിതി അറിയിച്ചു. ജനകീയ സമരസമിതിക്ക് നേരെ ലത്തീൻ അതിരൂപത സമരക്കാരുടെ നേതൃത്വത്തിൽ നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച മുല്ലൂരിലേക്ക് ഹിന്ദു ഐക്യവേദി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത് .

ഹിന്ദുസമൂഹത്തിന് ഹിന്ദു ഐക്യവേദി പൂർണ്ണ സംരക്ഷണം നൽകുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ച സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല പറഞ്ഞു. “ഭാരതത്തിന്റെ സ്വപ്നമാണ് വിഴിഞ്ഞം തുറമുഖമെന്നും ഇത് യാദാർഥ്യമാകണമെന്നും പോർട്ട് വരണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിനെതിരെ കേസെടുക്കുന്ന പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന പറഞ്ഞ പാതിരിയെ ‘നട്ടപാതിരയ്ക്ക് പോകാതെ നട്ടുച്ചയ്ക്കെങ്കിലും പോയി ഒന്ന് അറസ്റ്റ് ചെയ്യാമോ” എന്നും ശശികല ചോദിച്ചു. ശനിയാഴ്ച ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ അഭിലാഷിനെയും ശശികല സന്ദർശിച്ചു.

വിഴിഞ്ഞം സമരത്തിന് പിന്നിലെ രാജ്യദ്രോഹ ശക്തികൾ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് പറയണം. സിപിഎം സംസ്ഥാന സെക്രട്ടറിയല്ല മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ മറുപടി പറയണം. വിഴിഞ്ഞം കലാപത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനം ദുരൂഹമാണ്. നേരത്തെ, ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വിഴിഞ്ഞത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത് മറികടന്നും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിക്കുകയായിരുന്നു.

You might also like

-