മലപ്പുറം താനൂരിലെ ബോട്ടപകടത്തിനിടയാക്കിയ ബോട്ടിന്‌റെ ഉടമ അറസ്റ്റിൽ

പൊലീസ് കേസെടുത്തതിന് പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. ഇതിനിടയിൽ അപകടം സംഭവിച്ച ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം കൊച്ചിയിൽ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം പിടികൂടിയത്. നാസറിന്റെ സഹോദരനും അയൽവാസിയും വാഹനത്തിൽ ഉണ്ടായിരുന്നു

0

കോഴിക്കോട് | മലപ്പുറം താനൂരിലെ ബോട്ടപകടത്തിനിടയാക്കിയ ബോട്ടിന്‌റെ ഉടമ അറസ്റ്റിൽ. ബോട്ടുടമ നാസർ ആണ് അറസ്റ്റിലായത്. കോഴിക്കോട് നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിന് പിന്നാലെ ഇയാൾ‌ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്നു.

പൊലീസ് കേസെടുത്തതിന് പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. ഇതിനിടയിൽ അപകടം സംഭവിച്ച ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനം കൊച്ചിയിൽ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം പിടികൂടിയത്. നാസറിന്റെ സഹോദരനും അയൽവാസിയും വാഹനത്തിൽ ഉണ്ടായിരുന്നു

അതേസമയം, ബോട്ട് ദുരന്തത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഈ മാസം 19ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും

You might also like

-