പിറവം പള്ളിയിൽ പ്രവേശനം തേടി ഓറ്ത്തഡോക്സ് വിഭാഗം സറ്ക്കാരിനെ സമീപിച്ചു.

കോടതി ഉത്തരവനുസരിച്ച് പള്ളിയില് പ്രാർത്ഥന നടത്താൻ പോലീസ് സംരക്ഷണം ഒരുക്കണമെന്ന് സഭ. ആവശ്യമുന്നയിച്ച് ഓർത്തഡോക്സ് വിഭാഗം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തുനൽകി.

0

കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിയിൽ പ്രവേശിച്ച് ആരാധന നടത്താന് പോലീസ് സംരക്ഷണം തേടിയാണ് ഓറ്ത്തഡോക്സ് വിഭാഗം സറ്ക്കാരിനെ സമീപിച്ചിരിക്കുന്നത്. സാഹചര്യങ്ങൾ നോക്കി ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചുമതല പൊലീസിന് ഉണ്ടെന്ന ഹൈക്കോടതി ഉത്തരവ് ശ്രദ്ധയില് പെടുത്തിയുമാണ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും സഭ കത്ത് നല്കിയിട്ടുളളത്.
നാല് വികാരിമാരിയുടെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിയിൽ കയറി പ്നാരാറ്ണ്ത്ഥന നടത്താനാണ് ഓറ്ത്തഡോക്സ് സഭയുടെ തീരുമാനം. വൈകിട്ട് മൂന്ന് മണിക്ക് പള്ളിപരിസരത്ത് എത്തിച്ചേരാൻ വിശ്വാസികൾക്ക് വൈദികർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാല് സുരക്ഷ ഒരുക്കാൻ കൂടുതൽ സമയം ആവശ്യമുള്ളതിനാൽ പള്ളിയിൽ പ്രവേശനം വൈകിപ്പിക്കാന് ഓറ്ത്തഡോക്സ് വിഭാഗത്തോട് പോലീസ് അഭ്യർത്ഥന നടത്തിയതായും സൂചനയുണ്ട്. ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെ പി ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് മതപരമായ ചടങ്ങുകൾ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സുപ്രീംകോടതി വിധി അനുസരിച്ച് ഭരണചുമതല തങ്ങൾക്കാണെന്നും വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ യാക്കോബായ സഭയ്ക്കുവേണ്ടി സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണെന്നും ഓ‌ർത്തഡോക്സ് വിഭാഗം ആരോപിച്ചിരുന്നു.

You might also like

-