യുഎസിൽ കോവിഡ് ബാധിതരുടെ എണ്ണം 5 മില്യൺ പിന്നിട്ടു

പതിനേഴു ദിവസത്തിനു മുന്പ് 4 മില്യൺ ആയിരുന്നതാണ് ഇപ്പോൾ ചുരുങ്ങിയ ദിവസത്തിനുള്ളിൽ അഞ്ചു മില്യൺ കവിഞ്ഞിരിക്കുന്നത്.

0

വാഷിംഗ്ടൺ ഡിസി: യുഎസിൽ കോവിഡ് ബാധിതരുടെ എണ്ണം 5 മില്യൺ (50 ലക്ഷം) കവിഞ്ഞതായി ഓഗസ്റ്റ് ഒന്പതിന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയാണ് പുതിയ സ്ഥിതി വിവരകണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

പതിനേഴു ദിവസത്തിനു മുന്പ് 4 മില്യൺ ആയിരുന്നതാണ് ഇപ്പോൾ ചുരുങ്ങിയ ദിവസത്തിനുള്ളിൽ അഞ്ചു മില്യൺ കവിഞ്ഞിരിക്കുന്നത്.

50,00,603 കോവിഡ് കേസുകളും 16,2441 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കലിഫോർണിയ, ഫ്ലോറിഡ, ടെക്സസ്, ന്യൂയോർക്ക്, ജോർജിയ എന്നീ സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്ത് ഇത്തരത്തിൽ സംഭവിച്ചത് യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളെ അന്പരപ്പിച്ചിരിക്കുകയാണ്. കൊറോണ വ്യാപനം തടയുന്നതിൽ അമേരിക്കൻ ഗവൺമെന്‍റ് പരാജയപ്പെട്ടുവോ എന്നതാണ് ഇപ്പോൾ അവർ ഉന്നയിക്കുന്ന സംശയം.

You might also like

-