മൂന്നാറിൽ സ്വദേശിനി വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു.

മൂന്നാർ ടൂറിസം കേന്ദ്രികരിച്ചു നടക്കുന്ന മാഫിയ പ്രവർത്തനം അവസാനിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി

മൂന്നാർ | മൂന്നാറിൽ മുബൈ സ്വദേശിനി വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. യുവതിയെ ഭീഷണിപ്പെടുത്തിയ മൂന്നാറിലെ മൂന്ന് ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. മൂന്നാറിലെ ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. ആറുമാസത്തേക്ക് ആണ് നിലവിൽ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

അതേസമയം മൂന്നാർ ടൂറിസം കേന്ദ്രികരിച്ചു നടക്കുന്ന മാഫിയ പ്രവർത്തനം അവസാനിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി .മൂന്നാറിന്റെ ടൂറിസം വികസനത്തിന് തടസമുകുന്ന രീതിയിലാണ് മൂന്നാറിൽ ടൂറിസം മാഫിയകളുടെ പ്രവർത്തനം .രാഷ്ട്രീയപാർട്ടികളുടെ പിന്തുണയോടെ നടത്തുന്ന കമ്മീഷൻ പിരിവ് വിനോദസഞ്ചാരികൾക്ക് നേരെയുള്ള നിരന്തര ആക്രമണം മയക്ക് മരുന്ന് വ്യാപനം തുടങ്ങിയ പ്രവർത്തങ്ങൾ നിയന്ത്രിക്കാനായില്ലങ്കിൽ മൂന്നാറിൽ നിന്നും വിനോദ സഞ്ചാരികൾ പിൻവാങ്ങുമെന്ന് ടൂറിസംമേഖലയിൽ നിന്നുള്ളവർ പറയുന്നു .വിനോദ സഞ്ചാരമേഖലയിൽ സേവനം നടത്തുന്ന ടാക്സി ഡ്രൈവർമാരെയും ഗൈഡുകളെ നിയന്ത്രിക്കാനും ഇവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാനും നടപടി വേണമെന്നും നാട്ടുകാർ പറയുന്നു . ഗൈഡുകൾക്ക് ലൈസൻസ് ഏർപ്പെടുത്തുകയും നിയമവിരുദ്ധമായി കമ്മീഷൻ പിരിവുമായിവിനോദ സഞ്ചാരികളെ യും വ്യാപാരികളെയും ശല്യം ചെയ്യുന്ന ആളുകൾക്കെതിരെ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

മൂന്നാർ കിഴക്കിന്റെ കശ്മീരോ? അതോ പിടിച്ചുപറിക്കാരുടെ പറുദീസയോ ?

You might also like

-