ദേശീയപാത വികസനം തടസപ്പെടുത്തി ബി ജെ പി നേതാവായിന്റെ പുനഃ പരിശോധന ഹർജി,പ്രക്ഷോപത്തിന് തയ്യാറെടുത്ത് നാട്ടുകാർ

ദേശീയപാത കടന്നു പോകുന്ന പ്രദേശം മലയാറ്റൂർ റിസേർവ് ഫോറെസ്റ് ആണെന്നും . റോഡ് വികസനത്തിന് ഭൂമി വേണമെങ്കിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കിഴിലുള്ള പരിവേഷ് പോർട്ടിൽ ( PARIVESH )പകരം ഭൂമിയോ ഭൂമിക്ക് തക്ക വിലയോ നൽകി സ്ഥലം ഏറ്റെടുക്കാൻ ദേശിയ പാത അതോറിറ്റിക്ക് നിദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് പുനഃ പരിശോധന ഹർജി നൽകിയിട്ടുള്ളത്

0

കൊച്ചി, തൊടുപുഴ | ദേശീയപാത 85 മായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിലെ ബി ജെ പി നേതാവ് കോടതിയെ സമീപിച്ചു . ബി ജെ പി മുൻ ജില്ലാ പ്രസിഡണ്ടും ബിജെപിയുടെ സംസ്ഥാന പരിസ്‌ഥിതിസെൽ കോഡിനേറ്ററുമായ എം എൻ ജയചന്ദ്രനാണ് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തിട്ടുള്ളത് .
സ്വതന്ത്ര കർഷക സംഘടയായ കിഫയും മുവാറ്റുപുഴ നിർമല കോളേജ്ജ് വിദ്യാർത്ഥിനി കിരൺ സിജുവും ചേർന്ന് നൽകിയ ഹർജിയെത്തുടർന്ന് കഴിഞ്ഞ മെയ് 28നാണ് ഹൈക്കോടതിവിധി പുറപ്പെടുവിക്കുന്നത് .
നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 .5 കിലോമീറ്റർ റോഡിനു 100 അടി വീതിയുണ്ടെന്നും ഈ മേഖലയിലെ നിർദ്ധിഷ്ടഭൂമിയിൽ വനം വകുപ്പിന് യാതൊരു വിധ അധികാരവും ഇല്ലന്നും . ദേശിയ പാത വികസനം തടസപ്പെടുത്തരുതെന്നും കോടതി ഉത്തരവിടുകയുണ്ടായി . ഡിവിഷൻ ബെഞ്ച് വിധി പ്രകാരം നേര്യമംഗലം മുതൽ പള്ളിവാസൽ വരെ 100 അടി വീതിയിൽ റോഡിനുള്ള സ്ഥലത്ത് വനം വകുപ്പിന് യാതൊരുവിധ അവകാശങ്ങളും ഇല്ല എന്നും റോഡ് വികസനത്തിൽ തടസ്സങ്ങൾ ഉണ്ടാക്കാൻ പാടില്ല എന്നും സർക്കാരിനെ ബോധ്യപ്പെടുത്താൻ അടിമാലി കേന്ദ്രമായി രൂപീകരിച്ച ഹൈവേ വികസന സമിതിക്ക് കഴിഞ്ഞരിന്നു . ഇതേ തുടർന്ന് ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത സെക്രട്ടറിതല ചർച്ചയിൽ കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചിരുന്നു . വനം വകുപ്പ് തടസ്സപ്പെടുത്തിയ റോഡ് വികസനം പുനഃരാരംഭിക്കാനിരിക്കെയാണ് . ബി ജെപി മുൻ ജില്ലാ പ്രസിഡണ്ടും ബിജെപി സംസ്ഥാന പരിസ്ഥിതി സെൽ കോഡിനേറ്ററുമായ എം എൻ ജയചന്ദ്രൻ റിവ്യൂ ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്നത് .കഴിഞ്ഞ 28 ന് നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട് .

ദേശീയപാത കടന്നു പോകുന്ന പ്രദേശം മലയാറ്റൂർ റിസേർവ് ഫോറെസ്റ് ആണെന്നും . റോഡ് വികസനത്തിന് ഭൂമി വേണമെങ്കിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കിഴിലുള്ള പരിവേഷ് പോർട്ടിൽ ( PARIVESH )പകരം ഭൂമിയോ ഭൂമിക്ക് തക്ക വിലയോ നൽകി സ്ഥലം ഏറ്റെടുക്കാൻ ദേശിയ പാത അതോറിറ്റിക്ക് നിദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് പുനഃ പരിശോധന ഹർജി നൽകിയിട്ടുള്ളത് .

ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന റോഡ് വികസനം തടസപ്പെടുത്താൻ ബി ജെ പി നേതൃത്വം ശ്രമിക്കുന്നതിനെതിരെ വ്യാപക പ്രതിക്ഷേധമാണ് ഉയർന്നിട്ടുള്ളത് .റോഡ് വികസനം തടസപ്പെടുത്തികൊണ്ടുള്ള എം എൻ ജയചന്ദ്രൻ കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വം അംഗങ്ങളായുള്ള ഹൈറേഞ്ച് ഹൈവേ വികസന സമിതിയുടെ അടിയന്തിര യോഗം അടിമാലിയിൽ ചേർന്നു.  എം എൻ ജയചന്ദ്രന്റെ പുനഃപരിശോധനാ ഹർജിയിൽ കക്ഷിചേരാനും
ഈ മാസം 15 ന് എം എൻ ജയചന്ദ്രന്റെ തൊടുപുഴയിലെ വീട്ടിലേക്ക് ബഹുജന മാർച്ച് സംഘടിപ്പികണക്കും യോഗം തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു . ജയചന്ദ്രൻ ജനവിരുദ്ധ ഹർജി പിൻവലിക്കണമെന്നും . ബി ജെ പി നേതൃത്വം പ്രശ്‍നത്തിൽ ഇടപെടണമെന്നും വികസന സമിതി ആവശ്യപ്പെട്ടു .

You might also like

-