പെൻഷനും ഉച്ചഭക്ഷണവും മുടക്കി കേരളീയം , ധൂർത്തെന്ന് പ്രതിപക്ഷ നേതാവ്

ഉമ്മൻ ചാണ്ടിയുടെ കാലത്ത് ലാഭത്തിലാക്കിയ ബോർഡ് ഇപ്പോൾ നഷ്ടത്തിലാണ്. അന്നത്തെ കരാർ റദ്ദാക്കി ഇപ്പോൾ പുനഃസ്ഥാപിക്കേണ്ടി വന്നു. കെഎസ്ഇബിക്ക് നാൽപ്പതിനായിരം കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

0

കൊച്ചി|കേരളം അഭിമാനമാണ് എന്നാൽ കേരളീയം എന്ന പേരിൽ നടക്കുന്നത് ധൂർത്താണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. . മനസാക്ഷി ഇല്ലാതെ സര്‍ക്കാര്‍ കോടികൾ ചെലവിടുന്നുവെന്നും വി ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. സർക്കാർ ഏറ്റവും വലിയ കടക്കെണിയിലാണുള്ളത്. എല്ലാവിധ പെൻഷനുകളും മുടങ്ങി. സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. വൈദ്യുതി ബോർഡിൽ അഴിമതിയാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ലാഭത്തിലാക്കിയ ബോർഡ് ഇപ്പോൾ നഷ്ടത്തിലാണ്. അന്നത്തെ കരാർ റദ്ദാക്കി ഇപ്പോൾ പുനഃസ്ഥാപിക്കേണ്ടി വന്നു. കെഎസ്ഇബിക്ക് നാൽപ്പതിനായിരം കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സപ്ലൈക്കോയിലെ ഇ-ടെൻഡറിൽ കഴിഞ്ഞ രണ്ട് മാസമായി ആരും പങ്കെടുക്കുന്നില്ല. ആറ് മാസത്തെ കുടിശികയാണ് നല്‍കാനുള്ളത്. മഹാമാരിക്കാലത്തെ കിറ്റിന്റെ പണം കൊടുക്കാനുണ്ടെന്നും വി ഡി സതീശൻ പറയുന്നു. സർക്കാർ കൊള്ളക്കാരെ രക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പൊലീസ് ജീപ്പുകൾക്ക് എണ്ണ അടിക്കാൻ പോലും പൈസ ഇല്ല. എന്ത് കാര്യത്തിനാണ് കേരളീയം പരിപാടി നടത്തുന്നതു .
തിരുവനന്തപുരം നഗരം മുഴുവൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബോർഡ് വെച്ച് പരിപാടി നടത്തുന്നു. മുഖ്യമന്ത്രി എങ്ങനെയാണ് പാവങ്ങൾക്കൊപ്പം ആകുന്നത്. 40 വാഹനങ്ങളും 1000 പോലീസുകാരെയും ഉപയോഗിച്ചാണ് സഞ്ചരിക്കുന്നത്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അഴിമതിക്കടക്കം പുറത്ത് വന്നിട്ടും മറുപടി ഇല്ല. കേരള പിറവി ദിനത്തിൽ മുഖ്യമന്ത്രിക്ക് അഴിമതിയുടെ പൊൻതൂവൽ അണിയിക്കണം. ലാവ് ലിൻ കേസ് വീണ്ടും മാറ്റി വെച്ചു. സിപിഎമ്മും സംഘപരിവാരും തമ്മിൽ അന്തർധാരണയാണ്. കേന്ദ്ര വിഹിതം നൽകണം എന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞതാണ്. പക്ഷേ കേരളത്തിന് പ്രത്യേകം ചില വിഹിതങ്ങൾ കിട്ടിയിട്ടുണ്ട്. ഇതിന് മുൻപ് ഒരു സർക്കാരിനും ഈ തുക ലഭിച്ചിട്ടില്ല. സംസ്ഥാനം കൃത്യമായി നികുതി പിരിക്കുന്നില്ല. ഒരു പരിശോധനയും ഇല്ലെന്നും വി ഡി സതീശൻ പറഞ്ഞു.

You might also like

-