രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ്
മുണ്ടക്കൈ ചൂരല്‍ മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് ഒന്നാംഘട്ടത്തിൽ 750 കോടി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും

ധന ഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന, കേരളം സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു
തിരുവനന്തപുരം| രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ് .തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ജനപ്രിയ നിർദ്ദേശങ്ങൾ ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട് .പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചു. നിർണായകമായ പല വികസന പദ്ധതികൾക്കും ഇക്കാലയളവിൽ തുടക്കം കുറിച്ചു. മുൻ സർക്കാരിന്റെ അഭിമാന പദ്ധതികൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയിൽ പണം ചെലവഴിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.മധ്യവർഗ്ഗ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്ന ബജറ്റ് കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന ബജറ്റിലും സാധാരണക്കാരെയും ഇടത്തരക്കാരെയും തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരാനിരിക്കുന്ന തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റ് ആയതിനാൽ ജനങ്ങൾക്ക് നികുതിഭാരം ഏർപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ജനപ്രിയ പ്രഖ്യാപനങ്ങൾ കുറയാനും സാധ്യതയില്ല. സമ്പൂർണ ബജറ്റിൽ ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്ന് നേരത്തെ പിണറായി സർക്കാർ വാഗ്ദാനം ചെയ്തിരുന്നു..
പ്രധാന പ്രഖ്യപനങ്ങൾ
15.7 കോടി ഖാദി മേഖലയ്ക്ക് നീക്കിവച്ചെന്നും 56.8 കോടി കൈത്തറി മേഖലയ്ക്കും വകയിരുത്തി
പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു
റോഡുകള്‍ക്കും പാലങ്ങള്‍ക്കും 3061 കോടി, ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി 1000 കോടി’
കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപയും പുതിയ ബസ് വാങ്ങാൻ 107 കോടി രൂപയും.അനുവദിച്ചു .
എംടിക്ക് തുഞ്ചൻ പറമ്പിൽ സ്മാരകം
വന്യജീവി ആക്രമണം തടയാൻ 50 കോടി യുടെ പദ്ധതി ആരംഭിക്കും.
തുഞ്ചൻ പറമ്പിന് സമീപം എംടിക്ക് സ്മാരകം നിർമിക്കാൻ 5 കോടി നീക്കിവച്ചു.
സീ പ്ലെയിൻ ടൂറിസം പദ്ധതിക്ക് സീ പ്ലെയിൻ ടൂറിസം പദ്ധതിക്ക് 20 കോടി രൂപയും വൈക്കം സ്മാരകത്തിന് 5 കോടി രൂപയും
നെല്ല് വികസന പദ്ധതിയ്കനെല്ല് വികസന പദ്ധതിയ്ക്ക് 15 കോടി രൂപയും നീക്കിവെക്കും.
സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് ഒരു കോടി’
നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് ഒരു കോടി രൂപ അനുവദിക്കും
‘തീരദേശ പാത പൂർത്തിയാക്കും’
സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കാൻ നീക്കം. തിരുവനന്തപുരം ഔട്ടർ ഏര്യാ ഗ‌്രോത്ത് കൊറിഡോറിന് അംഗീകാരം നൽകി.
ഇടത്തരം വരുമാനക്കാർക്ക് ഭവന പദ്ധതി’
ഇടത്തരം വരുമാനക്കാർക്ക് വേണ്ടി സഹകരണ ഭവന പദ്ധതി ആവിഷ്‌കരിച്ചു. നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ നിർമ്മിക്കാൻ ഇതിലൂടെ സഹായം നൽകും. പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശ വകുപ്പുകളും ഹൗസിംഗ് ബോർഡും പദ്ധതി തയ്യാറാക്കും
കണ്ണൂർ ഐടി പാർക്ക് 293.22 കോടി നൽകി’
‘കിഫ്ബിക്ക് വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഐടി പാർക്കുകൾ. കണ്ണൂർ ഐടി പാർക്ക് 293.22 കോടി കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ട്’
സർക്കാർ ഭൂമി നിക്ഷേപത്തിന് പ്രയോജനപ്പെടുത്തും
ഭൂമി ഇല്ലാത്തതിനാൽ ഒരു നിക്ഷേപകനും പിന്മാറേണ്ടിവരില്ല. നിക്ഷേപ സഹായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും
കാരുണ്യ പദ്ധതിക്ക് 700 കോടി
സംസഥാനത്ത് കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും. 3061 കോടി റോഡുകൾക്കും പാലങ്ങൾക്കുമായി അനുവദിച്ചു.
മുണ്ടക്കൈ ചൂരല്‍ മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് ഒന്നാംഘട്ടത്തിൽ 750 കോടി
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും
സർവ്വീസ് പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ 600 കോടി
സർക്കാർ ജീവനക്കാർക്ക് പരിഗണന
ശമ്പള പരിഷ്കരണ കുടിശ്ശിയുടെ രണ്ട് ഗഡു ഈ സാമ്പത്തിക