ഇടുക്കിയിലെ ഭൂപ്രശ്ങ്ങൾ സങ്കീർണമാക്കി ആസൂത്രിത കുടിയിറക്കിന് നീക്കം . ഭൂ പ്രശ്ങ്ങൾ പരിഹരിക്കാൻ കൈകൊണ്ട തീരുമാനങ്ങൾ ഒന്നാകെ സർക്കാർ അട്ടിമറിക്കുന്നു .

1964 ലെ ഭൂപതിവ് ചട്ട ഭേദഗതി . എല മലക്കാടുകളിൽ താമസിക്കയുന്ന ആളുകൾക്ക് പട്ടയം , പത്തുചെയിൻ മേഖലയിലെ പട്ടയം പ്രശ്‌നം തുടങ്ങി ഇടുക്കി ജില്ലയെ അപ്പാടെ ബാധിക്കുന്ന ഭൂ പ്രശനങ്ങളിൽ സർക്കാർ ഉറപ്പു നൽകിയ വാഗ്ദാനങ്ങളാണ് സർക്കാർ അട്ടിമാറിച്ചിട്ടുള്ളത് .

0

തിരുവനന്തപുരം | ഇടുക്കിജില്ലയിലെ ഭൂ പ്രശ്‍നങ്ങൾ പരിഹരിക്കുന്നത്തിനായി സർക്കാർമുൻകാലങ്ങളിൽ എടുത്ത തീരുമാനങ്ങൾ അപ്പാടെ ആട്ടി മറിക്കുന്നു . ജില്ലയിലെ സർവ്വ കക്ഷി സംഘത്തിനും സ്വതന്ത്ര കർഷക സംഘടനകൾക്കും സർക്കാർ നൽകിയ ഉറപ്പുകളാണ് അട്ടിമറിച്ചിട്ടുള്ളത് . 1964 ലെ ഭൂപതിവ് ചട്ട ഭേദഗതി . എല മലക്കാടുകളിൽ താമസിക്കയുന്ന ആളുകൾക്ക് പട്ടയം , പത്തുചെയിൻ മേഖലയിലെ പട്ടയം പ്രശ്‌നം തുടങ്ങി ഇടുക്കി ജില്ലയെ അപ്പാടെ ബാധിക്കുന്ന ഭൂ പ്രശനങ്ങളിൽ സർക്കാർ ഉറപ്പു നൽകിയ വാഗ്ദാനങ്ങളാണ് സർക്കാർ അട്ടിമാറിച്ചിട്ടുള്ളത് . 2023 ജനുവരി 10 ന് മുഖ്യമന്ത്രിയുടെ അദ്ധ്യതയിൽ ചേർന്ന യോഗത്തിൽ കാര്‍ഡമം ഹില്‍ റിസർവിൽ ഭൂമി പതിച്ചു നല്‍കുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ച ഭുമിയുടെ പ്രത്യേക പട്ടിക ഉടൻ ലഭ്യമാക്കി.ലാന്‍റ് രജിസ്റ്ററില്‍ ചട്ടം രണ്ട് (എഫ്) പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്ന കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കാൻ തീരുമാനം ഉൾപ്പെടെ, ഇടുക്കിജില്ലയിലെ നിരവധിയായ ഭൂ പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് തീരുമാനം എടുത്തെങ്കിലും അവയെല്ലാ പിന്നീട് നടപ്പാക്കാതെ അട്ടിമറിക്കപ്പെടുകയാണുണ്ടായത് . 20384.59 ഭൂമിപട്ടയം നല്കാൻ കേന്ദ്രാനുമതിലഭിച്ചിട്ടുള്ളത് . ഇതിൽ പട്ടയം നൽകാൻ ബാക്കിയുള്ളവയിൽ അടിയന്തര തീരുമാനമെടുക്കാൻ റവന്യൂ, വനം വകുപ്പുകളും ഇടുക്കി കളക്ടറും കെ.എസ്.ഇ. ബിയും ചേർന്ന് തീരുമാനമെടുക്കണമെന്നായിരുന്നു തീരുമാനം എന്നാൽ ഈ തീരുമാനവും പിന്നീട് സർക്കാർ നടപ്പാക്കാതെ അട്ടിമറിച്ചു . ആദ്യഘട്ടം പതിനായിരത്തോളം ഹെക്ടർ ഭൂമിക്ക് ഇങ്ങനെ പട്ടയം നല്കാനാകുമെനന്നായിരുന്നു യോഗം തീരുമാനം .

ഇടുക്കി, തൊഴുപുഴ താലൂക്കുകളിലെ അറക്കുളം, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകളിലെ ഏതാണ്ട് ഇരുപതിനായിരത്തോളം ഗുണഭോക്താക്കളില്‍ 10,390 പേര്‍ സമര്‍പ്പിച്ച അപേക്ഷകളൾ , ഉടുമ്പന്‍ചോല താലൂക്കിലെ ഇരട്ടയാര്‍ വില്ലേജില്‍ ഇരട്ടയാര്‍ ഡാമിന്‍റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന 60 കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കല്‍, ഇടുക്കി പദ്ധതി പ്രദേശത്ത് മൂന്ന് ചെയിന്‍ മേഖലയ്ക്കു പുറത്ത് പട്ടയം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കൽ , ഇരട്ടയാര്‍ ഡാമിന്‍റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്നപ്രദേശത്തിനുകൂടി ബാധകമാക്കൽ, -ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെഅയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, രാജക്കാട്, കൊന്നത്തടി, കുഞ്ചിത്തണ്ണി വില്ലേജുകളിലെ ഇടുക്കി ഡാമിന്‍റെ മൂന്ന് ചെയിന്‍ പ്രദേശം, കല്ലാര്‍കുട്ടി, ചെങ്കുളം ഡാമുകളുടെ പത്ത് ചെയിന്‍ പ്രദേശം എന്നിവിടങ്ങളിലെ കൈവശക്കാരുടെ ഏതാണ്ട് 5470 പട്ടയ അപേക്ഷകള്‍ തീർപ്പാക്കൽ ,-ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ രാജാക്കാട്, കൊന്നത്തടി, വില്ലേജുകളില്‍ പൊന്‍മുടി ഡാമിന്‍റെ പത്ത് ചെയിന്‍ പ്രദേശത്തിനു പുറത്തുകിടക്കുന്ന പ്രദേശത്തെ ഏതാണ്ട് 150 ഗുണഭോക്താക്കൾക്ക് പട്ടയം നൽകൽ , -ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വണ്ടന്‍മേട്, കല്‍ക്കൂന്തല്‍, പാറത്തോട്, ആനവിലാസം
കൊന്നത്തടി, ഉപ്പുതോട്, വാത്തിപ്പൊടി, അയ്യപ്പന്‍കോവില്‍, കട്ടപ്പന, കാഞ്ചിയാര്‍, പൂപ്പാറ, ശാന്തപ്പാറ വില്ലേജുകളിലെ ഏതാണ്ട് 5800 പട്ടയ അപേക്ഷകളിൽ പട്ടയം നൽകുന്നതിനുള്ള തീരുമാനാവും സർക്കാർ നടപ്പാക്കിയിട്ടില്ല ,
ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഏതാണ്ട് 1500 അപേക്ഷകളിൽ ഉടൻ തീരുമാനം ഉണ്ടാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ് എന്നാൽ നാളിതുവരെയും ഇതിനായി പ്രാരംഭ നടപടികൾ പോലും സർക്കാർ ആവിഷ്കരിച്ചിട്ടില്ല , – ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ആനവിരട്ടി, പള്ളിവാസല്‍, കെ.ഡി.എഎച് വെള്ളത്തൂവൽ , ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, ആനവിരട്ടി ആനവിലാസം, മൂന്നാര്‍, ഇടമലക്കുടി വില്ലേജുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരാക്ഷേപ പത്രം (എന്‍.ഒ.സി) അനുവദിക്കല്‍, പിൻവലിക്കുമെന്ന് സർക്കാർ യോഗത്തി ഉറപ്പു നൽകിയിരുന്നുവെങ്കിലും എൻ ഓ സി നിബന്ധന കൂടുതൽ കർക്കശമാക്കി ജനങ്ങളെ ഇപ്പോൾ സർക്കാർ പീഡിപ്പിക്കുകയാണ് .പ്രദേശം ഇപ്പോൾ സമ്പൂർണ്ണ നിര്മ്മാണ നിരോധനം നടപ്പാക്കിയതിനെ തുലയമാണ് . ദേവികുളം താലൂക്കിലെ മന്നാങ്കണ്ടം വില്ലേജിലെ ഏതാണ്ട് 700 ഗുണഭോക്താക്കളുടെ പട്ടയ അപേക്ഷകളിൽ പട്ടയം നൽകാനും യോഗം തീരുമാനം എടുത്തിരുന്നു . ഇതിനായി റവന്യൂ, വനം വകുപ്പുകളും കെ.എസ്.ഇ.ബിയും കലക്ടറും സംയുക്തമായി ഇടപെടുംമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയതായും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചതാണ് എന്നാൽ മുഖ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി ഇപ്പോഴും തുടരുകയാണ് .
ജില്ലയിലെ ഭൂപ്രശ്ങ്ങൾ എന്നേക്കുമായി പരിഹരിക്കുമെന്നായിരുന്നു
ഇടതു നേതാക്കളുടെ ഉറപ്പ് എന്നാൽ പിണറായി സർക്കാർ അൻപതോളം ജനവിരുദ്ധ ഉത്തരവിറക്കി ജില്ലയിലെ ജനങ്ങളോട് മാനുഷത്വ രഹിത നടപടിയാണ് പിന്നീട് സ്വീകരിച്ചത് . സർക്കാർ
അകെ ചെയ്‍തത് ആനവിലാസം വില്ലേജിൽ എന്‍.ഒ.സി വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കി എന്നല്ലാതെ ജനഹിത തീരുമാനങ്ങൾ ഒന്നും കൈകൊള്ളുകയുണ്ടായില്ല . എന്നാൽ ആനവിലാസം വില്ലേജിനെ എൻ ഓ സി യിൽ നിന്നും ഒഴുവാക്കിയപ്പോൾ ആനവിരട്ടി വില്ലേജിനെ എൻ ഓ സി യുടെ പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തുകയാണ് ഉണ്ടായത് .

പട്ടയ ഭൂമിയിൽ നിന്ന് ഉടമസ്ഥർക്ക് മരം മുറിക്കാൻ കഴിയാത്ത അവസ്ഥ പരിശോധിക്കാൻ റവന്യു, വനം മന്ത്രിമാർ യോഗം ചേരുമെന്നും ഇത് സംബന്ധിച്ച് നിരവധി കർഷകരുടെ പരാതികൾ വനം വകുപ്പിന് ലഭിച്ചിരുന്നു.എന്നും പറഞ്ഞ മുഖ്യമന്ത്രി ഈ വിഷത്തിൽ ഉടൻ തീരുമാനം ഉണ്ടാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മരംമുറി നിരോധനം ഏർപ്പെടുത്തുകയാണനുണ്ടായത് . ജില്ലയിൽ ഉയർന്നിട്ടുള്ള എല്ലാത്തരം ഭൂ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ ശ്രമിക്കുന്നതെന്ന് യോഗത്തിൽ വ്യകത്മാക്കിയ മുഖ്യമന്ത്രിയും ജില്ലയിലെ ഇടതു നേതാക്കളുംപിന്നീട് കടകവിരുദ്ധമായ തീരുമാനങ്ങൾ എടുക്കുകയും ജില്ലയിലെ ജനങ്ങളെ ദ്രോഗിക്കുന്ന തീരുമാനങ്ങൾ എടുക്കുകയുമാണ് ഉണ്ടായത് .23 ജനുവരി 10 ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ റവന്യു മന്ത്രി കെ രാജൻ, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ , ചീഫ് സെക്രട്ടറി ഡോ :വി.പി ജോയി, അഡ്വക്കറ്റ് ജനറൽ കെ .ഗോപാല കൃഷ്ണ കുറുപ്പ് എന്നിവരും വകുപ്പ് സെക്രട്ടറിമാരും വനം വകുപ്പ്മേധാവി ഉൾപ്പെടെയുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുകയുണ്ടായി .

സുപ്രിം കോടതിയിലും ഒത്തുകളി

അതേസമയം സുപ്രിം കോടതിയിൽ നിലനിൽക്കുന്ന കേസിൽ ഏലമലക്കാടുകൾ വനമാണെന്ന വനം വകുപ്പ് വാദം ശരിവെക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത് . വി എസ് ഗവർമെന്റിന്റെ കാലത്ത് ഈ കേസിൽ വനം റവന്യൂ വകുപ്പുകൾ വ്യത്യസ്ത നിലപാടുകൾ അറിയിച്ചതിനെത്തുടർന്ന് പിന്നീട് ഇരു വകുപ്പുകൾക്കും വേണ്ടി ചീഫ് സെക്രട്ടറി തന്നെ കോടതിയിൽ സത്യവാങ് മൂലം സമർപ്പികയുണ്ടായി . പിണറായി സർക്കാർ അധികാരമേറ്റ ശേഷം വീണ്ടു ഈ കേസിൽ റവന്യൂ വനം വകുപ്പുകൾ വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെ സുപ്രിം കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത് .

ഇടുക്കിയിലെ ഏലമലക്കാടുകളെക്കുറിച്ച് കേരള സർക്കാരിന്റെ രണ്ട് വകുപ്പുകളിൽ രേഖകൾ വ്യത്യസ്തമാകുന്നത് എങ്ങനെയെന്നു സുപ്രീം കോടതി ചോദിച്ചു. കൃത്രിമരേഖകൾ കാട്ടി ഇടുക്കി ജില്ലയിൽ 2 ലക്ഷത്തിലധികം ഏക്കർ കർഷകരുടെ ഭൂമി വനഭൂമിയാക്കാൻ ശ്രമം നടത്തിയെന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായത് .കാർഡമം ഹിൽ റിസർവ് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ഹാജരാക്കാൻ വനം, റവന്യു വകുപ്പുകൾക്ക് കോടതി നിർദേശം നൽകി

കാർഡമം ഹിൽ റിസേർവ് ഭൂമിയുടെ വിസ്‌തീർണ്ണം , സ്വഭാവം, എന്നിവ സംബന്ധിച്ച് വനം, റവന്യു വകുപ്പുകൾക്ക് വ്യത്യസ്ത നിലപാടാണെന്ന കാര്യം അമിക്കസ് ക്യൂറി കെ. പരമേശ്വർ കോടതിയിൽ ചൂണ്ടിക്കാട്ടി.തുടർന്നാണ് ജസ്റ്റിസ് ബി.ഗവായ് അധ്യക്ഷനായ ബെഞ്ച് കൃത്യമായ വിവരങ്ങൾ നൽകാൻ നിർദേശം നൽകിയത്. തിരുവിതാംകൂർ രാജ ഭരണ റിപ്പോർട്ട് പ്രകാരം ഏലമലക്കാടുകളുടെ വിസ്തീർണം 2,15,720 ഏക്കർ ആണ് എന്നാണ് വനം വകുപ്പിന്റെ നിലപാട് . എന്നാൽ സർക്കാർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ 15720 ഏക്കർ ആണെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. ഹർജി ഹർജി സെപ്റ്റംബർ 24നു പരിഗണിക്കും.

കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് (സിഇസി) രേഖകൾ കൈമാറാത്ത വിഷയത്തിൽ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനുള്ള നീക്കം കോടതി ഒഴിവാക്കി. കോടതിയിൽ ഹാജരായ, ലാൻഡ് റവന്യു കമ്മിഷണർ എ.കൗശിക്, പ്രിൻസിപ്പൽ സെക്രട്ടറിയുടെ അഡീഷനൽ സെക്രട്ടറി ടി.ആർ.ജയ്പാൽ എന്നിവർ നടപടിയിൽ ഖേദം അറിയിച്ചതിനെ തുടർന്നാണിത്. സിഇസി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുകയും ചെയ്തു. കേരള സർക്കാരിനായി ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ, കർഷക സംഘടനകൾക്കായി അഭിഭാഷകരായ അഭിഭാഷകരായ അനിത ഷേണായ്, റോയ് ഏബ്രഹാം, സാജു ജേക്കബ് എന്നിവർ ഹാജരായി. വൺ എർത്ത് വൺ ലൈഫിന് വേണ്ടി രാഗേന്ദ് ബസന്ത്, എ.കാർത്തിക് എന്നിവരും ഹാജരായി.

ഇടുക്കി വീണ്ടും പ്രക്ഷോപത്തിലേക്ക്

ജില്ലയിലെ ഭൂ പ്രശനങ്ങളുമായി ബന്ധപ്പെട്ട സമരങ്ങളും പ്രക്ഷോപങ്ങളും ഉണ്ടാകുമ്പോൾ ജില്ലയിലെ ഇടതു നേതാക്കൾ ഇപ്പോൾ പ്രശ്‍നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചു കർഷകരെയും സംഘടനാ നേതാക്കളെയും കൂട്ടി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിമാരെയും സന്ദർശിച്ചു മടങ്ങേണ്ട ദൂർഗതിയാണ് ഇപ്പോഴുള്ളത് . ജില്ലയിലെ ഇടതു നേതാക്കൾ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് നടത്തുന്ന തീർത്ഥ യാത്രകൾ അവസാനിപ്പിച്ചു. പ്രശ്‌നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും . ജില്ലയിലെ ഇടതു നേതാക്കൾക്ക് തിരുവനന്തപുരത്തു എന്തെങ്കിലും വിലയുണ്ടോ ? എന്ന പരിശോധയ്ക്കണമെന്നും ,മുഖ്യമന്ത്രിയെ ആയിരം വട്ടം കണ്ടിട്ടും എന്താണ് പ്രയോജനമെന്നും ജില്ലയെ വനമാക്കാൻ അന്തരാഷ്ടര സംഘടനകളിൽനിന്നും ഇടത്‌ നേതാക്കൾ വൻതുക കാർബൺ ഫണ്ട് കൈപറ്റിയതുകൊണ്ടാണ് വനവൽക്കരണ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും കേരളത്തിൽ അധികാരത്തിൽ വന്ന സർക്കാരുകൾ ഒന്നുപോലും ചെയ്യാത്ത ജനവിരുദ്ധ തീരുമാനങ്ങളാണ് ഇടതു സർക്കാർ ഇടുക്കിമേൽ അടിച്ചേൽപ്പിച്ചിട്ടുള്ളതെന്നും കർഷക സംഘടനകൾ ആരോപിച്ചു . ജില്ലയിലെ ഭൂപ്രശ്‌നം പരിഹരിക്കുന്നതിൽ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ മൗനം ശരിയല്ലന്നും . ജനങ്ങളും സർക്കാരും തമ്മിൽ ഏറ്റമുട്ടൽ ഉണ്ടാകുമ്പോൾ മുതലെടുപ്പ് രാഷ്ട്രീയം കളിക്കുകയാണ് കോൺഗ്രസ്സെന്നും വനവൽക്കരണത്തിൽ പ്രതി പക്ഷത്തിനും പങ്കുടെന്നും പ്രതിപക്ഷം കടമ നിറവേറ്റണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു .

You might also like

-