ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറമെന്ന് ഡബ്ല്യൂ എച് ഓ

ഓക്സിജൻ കണ്ടൈനറുകളും മറ്റ് അവശ്യ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്നും ലോകാരോഗ്യ സംഘടന ചീഫ് തെദ്രോസ് ഗബ്രിയേസസ് പറഞ്ഞു.

0

ജനീവ :ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് വ്യാപനം തടഞ്ഞുനിർത്താൻ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. ഓക്സിജൻ കണ്ടൈനറുകളും മറ്റ് അവശ്യ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്നും ലോകാരോഗ്യ സംഘടന ചീഫ് തെദ്രോസ് ഗബ്രിയേസസ് പറഞ്ഞു.

It’s pleasing to see small declines in cases and deaths in several regions, but many countries are still experiencing intense COVID19 transmission, and the situation in India is beyond heartbreaking: Tedros Adhanom Ghebreyesus, Director-General of the World Health Organization

Image

രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുകയാണ്. 24 മണിക്കൂറിനിടെ 3,52,221 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,812 മരണവും സ്ഥിരീകരിച്ചു. 28 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്. രാജ്യത്ത് ഇതുവരെ 1,73,13,163 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,43,04,382 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,95,123 പേർക്ക് ജീവൻ നഷ്ടമായി. ഇന്നലെ വരെ 14,19,11,223 പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.പല ആശുപത്രികളിലും ഓക്‌സിജന്‍ വിതരണം നിലച്ചതുകൊണ്ട് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. മരിച്ചവരെ സംസ്കരിക്കാന്‍ പോലും ഇടമില്ലാതെ ആയിരിക്കുന്നു. ഓക്സിജന്‍ ലഭിക്കാതെ നിരവധിപേരാണ് രാജ്യത്ത് മരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം മൂന്നരലക്ഷം പിന്നിട്ടിരിക്കുകയാണ്. മരണവും കൂടുന്നു. മെയ് പകുതി വരെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവാത്തവിധം കൂടിക്കൊണ്ടിരിക്കുമെന്നാണ് വിദഗ്‍ധര്‍ പറയുന്നത്

പകുതിയിലേറേ പുതിയ കേസുകളും മഹാരാഷ്ട്ര, കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. 66191 പേർക്കാണ് മഹാരാഷ്ട്രയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശ് 35,311, കർണാടക 34,804, കേരളം 28,269, ഡൽഹി 22,933 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

You might also like

-