ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചെന്ന് ആരോപിച്ച് ചൊവ്വാഴ്ച കെ.ജി.എം.ഒ.എ പ്രതിഷേധിക്കും
ചികിത്സയെ ബാധിക്കാത്ത തരത്തില്‍ രണ്ട് മണി മുതല്‍ മൂന്ന് മണി വരെയാണ് ധര്‍ണ പ്രഖ്യാപിച്ചിരിക്കുന്നത്
ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചെന്ന് ആരോപിച്ച് ചൊവ്വാഴ്ച കെ.ജി.എം.ഒ.എ പ്രതിഷേധിക്കും. ചികിത്സയെ ബാധിക്കാത്ത തരത്തില്‍ രണ്ട് മണി മുതല്‍ മൂന്ന് മണി വരെയാണ് ധര്‍ണ പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പള പരിഷ്കരണത്തില്‍ ആനുപാതിക വര്‍ദ്ധനവിന് പകരം അലവന്‍സും ആനുകൂല്യങ്ങളും നിഷേധിച്ചെന്നാണ് പരാതി. എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും പേഴ്സണൽ പേ നിർത്തലാക്കിയതും റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും അംഗീകരിക്കാനാകില്ലെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.