ഇറാൻ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ തലവനായ അലി ഷാദ്മാനിയെ വധിച്ചതായി ഇസ്രായേൽ സൈന്യം

ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെയും ഒഴിപ്പിക്കും. ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്ത് അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഇന്ത്യൻ എംബസി നീക്കം തുടങ്ങിയിട്ടുണ്ട്. ഇരുപത്തി അയ്യായിരത്തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ.

ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ ഐആർജിസിയുടെ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ തലവനായ അലി ഷാദ്മാനിയെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.ഇറാന്റെ “ഏറ്റവും മുതിർന്ന സൈനിക കമാൻഡർ” എന്നും ഇറാനിയൻ പരമോന്നത നേതാവ് അലി ഖമേനിയുമായി “ഏറ്റവും അടുപ്പമുളള വ്യക്തി” എന്നും ഷാദ്മാനിയെ യാൻ ഇസ്രായേൽ കൊലപ്പെടുത്തിയത്
കഴിഞ്ഞദിവസം ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ മുൻ മേധാവിയായ ഗോലം അലി റാഷിദിനെ ഇസ്രായേൽ വെള്ളിയാഴ്ച കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഷാദ്മാനിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.ഇറാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ തബ്രിസിൽ പ്രാദേശിക സമയം രാവിലെ 8:45 ഓടെഇസ്രായേൽ വാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട് സ്ഫോടനത്തെത്തുടർന്ന് കനത്ത പുക കണ്ടതായി ഇറാനിലെ മെഹർ വാർത്താ ഏജൻസി അറിയിച്ചു.

അതേസമയം ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ എത്തിയെന്ന് റിപ്പോര്‍ട്ട്.ടെൽ അവീവിന് സമീപം ഇറാൻ സ്ഫോടനങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ട് , ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങുന്നു.ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ മധ്യ ഇസ്രായേലിൽ സ്ഫോടനങ്ങൾ ഉണ്ടായതായും ടെൽ അവീവിന് വടക്കുള്ള തീരദേശ നഗരമായ ഹെർസ്ലിയയിലെ ഒരു കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും Ynet ന്യൂസ് സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു

ടൈംസ് ഓഫ് ഇസ്രായേൽ അതേസമയം ജറുസലേം പ്രദേശത്ത് “വലിയ സ്ഫോടനങ്ങളുടെ പ്രതിധ്വനികൾ” റിപ്പോർട്ട് ചെയ്യുന്നു, കൂടാതെ രാജ്യമെമ്പാടും സൈറണുകൾ മുഴങ്ങുന്നുണ്ടെന്നും ഇസ്രെയേലി മാധ്യമങ്ങൾ പറയുന്നു . പ്രധാന വടക്കന്‍ ഇസ്രായേലി നഗരങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ടെൽ അവീവിൽ, ഹൈഫ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ എത്തിയത് കൊണ്ടാണെന്ന് ഇസ്രായേലി വ്യോമസേന സ്ഥിരീകരിച്ചു. എന്നാല്‍ ഇറാന്‍റെ മിസൈലുകള്‍ക്ക് ഇസ്രായേലില്‍ യാതൊരു നാശനഷ്ടങ്ങളും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഈ മിസൈലുകള്‍ അന്തരീക്ഷത്തില്‍ വെച്ച് തന്നെ നശിപ്പിച്ച് കളഞ്ഞു എന്നാണ് ഇസ്രായേല്‍ സ്ഥിരീകരിക്കുന്നത്.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ രാത്രി മുഴുവൻ ഇസ്രയേലിന്റെ വ്യോമാക്രമണം ശക്തമായിരുന്നു. ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചതിന് പിന്നാലെ നിരവധി തന്ത്രപ്രധാന മേഖലകളിൽ ആക്രമണം നടത്തി. 45 പേർ കൊല്ലപ്പെട്ടെന്നും നൂറിലേറെ പേർക്ക് പരിക്ക് ഉണ്ടെന്നും ഇറാന്റെ ആരോഗ്യ വിഭാഗം അറിയിച്ചു. ഇറാന്റെ മിസൈൽ ശേഖരത്തിന്റെ മൂന്നിലൊന്നും തകർത്തെന്ന് ഇസ്രായേൽ സൈന്യം പറയുന്നു. ഇസ്രയേലി നഗരങ്ങളിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുറവായിരുന്നുവെന്ന് ഇസ്രായേൽ പറയുന്നു. ഹൈഫയും ടെൽ അവീവും അടക്കം നഗരങ്ങളെ ഉന്നമിട്ട് മിസൈലുകൾ എത്തിയെങ്കിലും തകർത്തു എന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ വധിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

സംഘർഷം രൂക്ഷമായതോടെ ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെയും ഒഴിപ്പിക്കും. ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്ത് അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഇന്ത്യൻ എംബസി നീക്കം തുടങ്ങിയിട്ടുണ്ട്. ഇരുപത്തി അയ്യായിരത്തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ. ആശങ്കയിൽ കഴിയുന്ന ഇന്ത്യൻ സമൂഹവുമായി എംബസി ഉദ്യോഗസ്ഥർ സംസാരിച്ചു. ഇറാനിലും ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്. ഇറാനിൽ നിന്നും ഇരുന്നൂറോളം വിദ്യാർത്ഥികൾ അർമീനിയ വഴി അതിർത്തി കടന്നു. വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിൽ സർവകലാശാലകളുടെ പിന്തുണയും ഇന്ത്യ തേടിയിട്ടുണ്ട്. ഇന്ത്യക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയ വക്താവ് ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു. ഇസ്രായേലിലെ പൗരന്മാരോട് രാജ്യം വിടാൻ ചൈനയും നിർദേശിച്ചിട്ടുണ്ട്.

You might also like

-