സൗമ്യയ്ക്ക് ഓണററി പൗരത്വം നൽകുമെന്ന് ഇസ്രായേൽ എംബസി

ഇസ്രയേല്‍ ജനത തങ്ങളില്‍ ഒരാളായാണ് സൗമ്യയെ കാണുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ ഒമ്പത് വയസുള്ള കുഞ്ഞിനെ ഇസ്രായേല്‍ സംരക്ഷിക്കുമെന്നും എംബസിയിലെ ഉപമേധാവി റോണി യദീദിയ പറഞ്ഞു..

0

ഡൽഹി : ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ആശ്വാസവുമായി ഇസ്രായേൽ സർക്കാർ. സൗമ്യയ്ക്ക് ഓണററി പൗരത്വം നൽ കാൻആലോചിക്കുന്നതായി ഇസ്രായേൽ എംബസി അധികൃതർ . സൗമ്യയ്ക്ക് ഓണററി പൗരത്വത്തിന് അര്‍ഹയാണെന്ന് ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. ഇസ്രയേല്‍ ജനത തങ്ങളില്‍ ഒരാളായാണ് സൗമ്യയെ കാണുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ ഒമ്പത് വയസുള്ള കുഞ്ഞിനെ ഇസ്രായേല്‍ സംരക്ഷിക്കുമെന്നും എംബസിയിലെ ഉപമേധാവി റോണി യദീദിയ പറഞ്ഞു.. കുടുംബത്തിൽ ഒരാൾക്ക് ഇസ്രായേലിൽ ജോലിയും കുഞ്ഞിന്റെ സംരക്ഷണവും, നഷ്ട പരിഹാരവും നൽകുമെന്ന് ഇസ്രായേൽ വക്താവ് അറിയിച്ചു.

ഇസ്രായേലിന്റെ ഈ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭര്‍തൃ സഹോദരി ഇസ്രയേലിലുള്ള ഷെര്‍ലി പറഞ്ഞു.സൗമ്യയെ മാലാഖ ആയാണ് ഇസ്രയേല്‍ ജനത കാണുന്നതെന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ പ്രഖ്യാപിച്ചിരുന്നു. സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രയേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കി. അതിന് ശേഷമാണ് ഇസ്രയേലിന്റെ ഓണററി പൗരത്വം കൊടുക്കാനുള്ള പ്രഖ്യാപനവും എത്തിയിരിക്കുന്നത്

അഷ്‌ക ലോണില്‍ കഴിഞ്ഞ കുറേ വർഷങ്ങളായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇസ്രയേൽ നഗരമായ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്..സൗമ്യ അടുത്തു തന്നെ മകന്‍ അഡോണിന്റെ ആദ്യ കുര്‍ബാന ചടങ്ങിന് നാട്ടിലെത്താന്‍ നിശ്ചയിച്ചിരിക്കെയാണ് ഹമാസ് ആക്രമത്തിൽ കൊല്ലപ്പെട്ടത്

You might also like

-