ശബരിമലയില്‍ തീര്‍ഥാടകയെ അക്രമിച്ച സംഭവം: കെ. സുരേന്ദ്രനടക്കം ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ക്കെതിരെ വീണ്ടും കേസ്

0

പത്തനംതിട്ട : ശബരിമലയിൽ ചിത്തിരിയാട്ട പൂജാസമയത്ത് സന്നിധാനത്ത് 52 കാരിയായ തീര്‍ഥാടകയെ കടന്നുപിടിച്ചു അക്രമിച്ചകേസിൽകേസില്‍ കെ സുരേന്ദ്രൻ അടക്കം കൂടുതല്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവുമായി ബന്ധപെട്ടു കെ. സുരേന്ദ്രനെതിരെ ഗൂഢാലോചനാകുറ്റ മാണ് ചുമത്തിയോട്ടുള്ളത്

ഇ കേസിൽ ആർ.എസ്.എസ് നേതാക്കളായ വത്സന്‍ തില്ലങ്കേരി, ആര്‍. രാജേഷ്, ബി.ജെ.പി നേതാവ് വി.വി രാജേഷ്, യുവമോർച്ച നേതാവ് പ്രകാശ് ബാബു എന്നിവരെയാണ് പൊലീസ് പുതുതായി പ്രതി ചേര്‍ത്തത്.
സ്ത്രീകളെ പൊതുസ്ഥലത്തുവച്ച്‌ അപമാനിക്കൽ ഗുഡാലോചന തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ്സെടുത്തിട്ടുള്ളത് .
കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് പത്തനംതിട്ട കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് .

You might also like

-