ഐഎസ്ആർഒ ചാരക്കേസ് ഒന്നും രണ്ടും പ്രതികൾ നൽകിയ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എസ് വിജയനും തമ്പി എസ് ദുർഗ്ഗാദത്തുമാണ് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസ് സിബിഐ കെട്ടിച്ചമച്ചതാണെന്നാണ് പ്രതികളുടെ വാദം.

0

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പ്രതികൾ നൽകിയ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻ പോലീസ് ഉദ്യോഗസ്ഥർ ആയ എസ് വിജയനും തമ്പി എസ് ദുർഗ്ഗാദത്തുമാണ് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസ് സിബിഐ കെട്ടിച്ചമച്ചതാണെന്നാണ് പ്രതികളുടെ വാദം.

അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കാൻ തയ്യാറാണ്, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. അതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നും ഹർജിയിൽ പ്രതികൾ ആവശ്യപ്പെടുന്നു. നിലവിലെ ആരോപണങ്ങളെല്ലാം വർഷങ്ങൾക്കു ശേഷം ഉണ്ടായതാണ് ഇത് സംശയം ജനിപ്പിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ചാരക്കേസ് സമയത്ത് മജിസ്ട്രേറ്റ് മുൻപാകെ നൽകിയ മൊഴികളിൽ പോലീസിനെതിരെ നമ്പി നാരായണൻ അടക്കമുള്ളവർ പരാതികളൊന്നും നൽകിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.

You might also like

-