സ്പെഷ്യല്‍ അരി വിതരണം തുടരാം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

അരി വിതരണം തുടരണമെന്ന സര്‍ക്കാര്‍ അപേക്ഷ അംഗീകരിച്ചു

0

സ്പെഷ്യല്‍ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി.തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അരി വിതരണം തുടരണമെന്ന സര്‍ക്കാര്‍ അപേക്ഷ അംഗീകരിച്ചു.

വെള്ള, നീല കാര്‍ഡുകാര്‍ക്ക് കിലോയ്ക്ക് 15 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരി നല്‍കാന്‍ തീരുമാനമുണ്ടായിരുന്നു. ഇതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ അരി വിതരണത്തിന് ശ്രമിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി അംഗീകരിക്കാനാവില്ലെന്ന് സർക്കാരും വാദിച്ചു.

 

 

 

You might also like

-