പ്രളയപുനരധിവാസത്തിൽ ഹൈക്കോടതി സർക്കാരില്‍ നിന്ന് വിശദീകരണം തേടി.

അപേക്ഷകളും നടപടിയും സംബന്ധിച്ച കണക്ക് വ്യക്തമാക്കാൻ ഹൈക്കോടതി സര്‍ക്കാരിന് നിർദേശം നല്‍കി.

0

കൊച്ചി: പ്രളയപുനരധിവാസത്തിൽ ഹൈക്കോടതി സർക്കാരില്‍ നിന്ന് വിശദീകരണം തേടി. മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ വ്യക്തത വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അപേക്ഷകളും നടപടിയും സംബന്ധിച്ച കണക്ക് വ്യക്തമാക്കാൻ ഹൈക്കോടതി സര്‍ക്കാരിന് നിർദേശം നല്‍കി. എറണാകുളത്ത് പ്രളയപുനരധിവാസ അപേക്ഷ ചാക്കിൽ കെട്ടി തള്ളിയ നിലയിൽ കണ്ടെത്തിയെന്ന പ്രചാരണം തെറ്റാണെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദമാക്കി.

പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട കേസില്‍ ദുരന്തനിവാരണ അതോറിറ്റി മെമ്പറാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. പ്രളയപുനരധിവാസത്തിന് അർഹരായവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പുനരധിവാസ അപേക്ഷയിൽ നിന്ന് തിരസ്കരിക്കപ്പെട്ടവരുടെ വിശദാംശങ്ങൾ എവിടെ കിട്ടുമെന്ന് കോടതി ചോദിച്ചു.

എല്ലാദിവസവും വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ജില്ലാ കളക്ടറുടെ വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി കോടതിയെ അറിയിച്ചു. ഇന്‍റർനെറ്റ് ഉപയോഗിക്കാൻ അറിയാത്തവർക്ക് വില്ലേജ് ഓഫീസിൽ രേഖകൾ ലഭ്യമാക്കുമെന്നും സർക്കാർ കോടതിയില്‍ അറിയിച്ചു.

You might also like

-