നിലവിലുള്ള നിയമം മറികടന്ന് മരംമുറിക്ക് ഉത്തരവിറക്കിയത് ആശങ്കാജനകമെന്ന് ഹൈക്കോടതി
മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നും മരംമുറിക്കാന്‍ പ്രതികള്‍ രേഖകളില്‍ കൃത്രിമം കാണിച്ചെന്നും കോടതി നിരീക്ഷിച്ചു
വിവാദ മരംമുറിക്ക് നിലവിലുള്ള നിയമം മറികടന്ന് ഉത്തരവിറക്കിയത് ആശങ്കാജനകമെന്ന് ഹൈക്കോടതി. പ്രതികളുടെ മുന്‍കൂർ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. രേഖകളില്‍ ഉദ്യോഗസ്ഥര്‍ കൃത്രിമം കാണിച്ചെന്നും പ്രതികൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നും മരംമുറിക്കാന്‍ പ്രതികള്‍ രേഖകളില്‍ കൃത്രിമം കാണിച്ചെന്നും കോടതി നിരീക്ഷിച്ചു. വില്ലേജ് ഓഫീസര്‍ പ്രതികളുടെ താളത്തിനൊത്ത് തുള്ളിയെന്നും കോടതി വിമര്‍ശിച്ചു. പ്രതികള്‍ ഇത്രയധികം ഈട്ടിത്തടികള്‍ എങ്ങനെ സംഘടിപ്പിച്ചെന്ന് കോടതി ആരാഞ്ഞു. റിസര്‍വ് വനത്തില്‍ നിന്നല്ല പട്ടയ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചതെന്നായിരുന്നു പ്രതികളുടെ വാദം. .