കോവിഡ് വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊവിഷീൽഡ് വാക്സിൻ രണ്ടു ഡോസുകൾക്കിടയ്ക്കുളള ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി
കൊവിഷീൽഡ് വാക്സിൻ രണ്ടു ഡോസുകൾക്കിടയ്ക്കുളള ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേന്ദ്ര സർക്കാർ നൽകിയ അപ്പീലിലാണ് നടപടി. നേരെത്തെ 84 ദിവസത്തെ ഇടവേള 30 ദിവസമാക്കി സിംഗിൾ ബെഞ്ച് കുറച്ചിരുന്നു. കിറ്റെക്സ് നൽകിയ ഹർജിയിലായിരുന്നു മുൻ ഉത്തരവ്. ഇത് ചോദ്യം ചെയ്തായിരുന്നു കേന്ദ്ര സർക്കാർ അപ്പീൽ.
സ്വന്തം പണം മുടക്കി ആവശ്യപ്പെടുന്നവര്‍ക്ക് നാലാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് വാക്സിന്‍ നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാൽ സര്‍ക്കാര്‍ സ്വാജന്യമായി നല്‍കുന്ന വാക്സിന് ഇത് ബാധകമല്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. കോവിന്‍ പോര്‍ട്ടലില്‍ ഇത്തരത്തില്‍ മാറ്റം വരുത്താനാകില്ലെന്നും ഇത് സര്‍ക്കാരിന്‍റെ നയപരമായ കാര്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.