സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖ,സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാവും
അടിസ്ഥാന വിഭാഗത്തിന്റെ ആവശ്യങ്ങള്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുന്നതിലേക്കും ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധയൂന്നികൊണ്ടാണ് സര്‍ക്കാരിന്റെ മുന്‍ഗണന മാറ്റുന്നത്. മുന്‍ഗണന മാറുന്നതല്ലാതെ മന്ത്രിസഭയില്‍ അഴിച്ചുണിയില്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ട്. ഞായറും തിങ്കളും ചേരുന്ന സംസ്ഥാന സമിതിയിലാകും മാര്‍ഗരേഖ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവു
തിരുവനന്തപുരം | സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്നും സംസ്ഥാന കമ്മിറ്റി ഞായര്‍, തിങ്കള്‍ ദിവസങ്ങളിലുമാണ് ചേരുന്നത്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖയുടെ കരട് തയ്യാറാക്കും. സര്‍ക്കാരിന്റെ മുന്‍ഗണന പുതുക്കലാവും മാര്‍ഗരേഖയുടെ അടിസ്ഥാനമാവുക
അടിസ്ഥാന വിഭാഗത്തിന്റെ ആവശ്യങ്ങള്‍ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുന്നതിലേക്കും ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധയൂന്നികൊണ്ടാണ് സര്‍ക്കാരിന്റെ മുന്‍ഗണന മാറ്റുന്നത്. മുന്‍ഗണന മാറുന്നതല്ലാതെ മന്ത്രിസഭയില്‍ അഴിച്ചുണിയില്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ട്. ഞായറും തിങ്കളും ചേരുന്ന സംസ്ഥാന സമിതിയിലാകും മാര്‍ഗരേഖ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.
മുൻപ് നടന്ന നേതൃത്വയോഗാനങ്ങളായിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരിയും സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു തെരെഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് നേതാക്കൾ വിലയിരുത്തി. കനത്ത തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന വിമർശനമുണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടു.മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നിരുന്നു . ജനക്ഷേമ നടപടികൾ ജനങ്ങളിലേക്ക് എത്തിയില്ല. നവകേരള സദസ് ഗുണം ചെയ്തില്ലെന്നും പാർട്ടി റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും സിപിഐഎം വിലയിരുത്തിയിട്ടുണ്ട്