ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താൻ കൊല്ലപ്പെട്ടു’അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
“ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാളായ ഖമേനി മരിച്ചു. ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, എല്ലാ അമേരിക്കക്കാർക്കും, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർക്കും നീതി ലഭിച്ചിരിക്കുന്നു
ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താൻ കൊല്ലപ്പെട്ടു’ എന്ന് പറഞ്ഞുകൊണ്ടാണ് ഖനയിയുടെ മരണം ട്രംപ് സ്ഥിരീകരിച്ചത്. ഇറാൻ ജനതയ്ക്ക് മാത്രമല്ല, അമേരിക്കയ്ക്കക്കാർക്കും കൂടി നീതി ലഭിച്ചെന്ന് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ഖമനയി കൊല്ലപ്പെട്ടെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
“ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാളായ ഖമേനി മരിച്ചു. ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, എല്ലാ അമേരിക്കക്കാർക്കും, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർക്കും നീതി ലഭിച്ചിരിക്കുന്നു. ഇന്റലിജൻസ്, അത്യാധുനിക ട്രാക്കിംഗ് സിസ്റ്റങ്ങൾ എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഇസ്രയേലുമായി അടുത്ത് പ്രവർത്തിച്ചതിനാൽ, അദ്ദേഹത്തിനോ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട മറ്റ് നേതാക്കൾക്കോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇറാനിയൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. ഖമേനിയുടെ മരണം മാത്രമല്ല, രാജ്യം ഒറ്റ ദിവസം കൊണ്ട് വളരെയധികം നശിപ്പിക്കപ്പെടുകയും, പൂർണ്ണമായും ഇല്ലാതാക്കപ്പെടുകയും ചെയ്തു. കനത്തതും കൃത്യവുമായ ബോംബാക്രമണം ആഴ്ചയിലുടനീളം തുടരും” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍ രക്ഷാസമിതി. സമാധാനം പുനസ്ഥാപിക്കണമെന്ന് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. അടിയന്തര ഇടപെടലുകളുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. ഇറാന്‍, ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാരെ ഇന്ത്യ ആശങ്കയറിയിച്ചു. ഇറാനെ പിന്തുണച്ച് റഷ്യയും ചൈനയും രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള വ്യാപാര മേഖലയും പ്രതിസന്ധിയിലായി.ഇസ്രയേല്‍- അമേരിക്ക സംയുക്ത ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും രാജ്യങ്ങളുടെ പരമാധികാരത്തിനും സുരക്ഷയ്ക്കുമെതിരായ കടന്നുകയറ്റമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു. ആക്രണം ഒഴിവാക്കാനാകുമായിരുന്നില്ലെന്ന് ഇസ്രയേല്‍ അംബാസിഡര്‍ ഡാനി ഡാനന്‍ ന്യായീകരിച്ചു. നിലനില്‍പ്പിനെതിരായ ഒരു ഭീഷണി ഇല്ലാതാക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇസ്രയേലും അമേരിക്കയും ചെയ്തത് യുദ്ധക്കുറ്റങ്ങളാണെന്ന് ഇറാനും യുഎന്‍ രക്ഷാസമിതിയില്‍ വാദിച്ചു.