ഗവർണ്ണറുടെ സന്ദർശനം ഫലം കണ്ടു . വന്യമൃഗ ആക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ടു പേര് കൊല്ലപ്പെട്ട വയനാട്ടിൽ കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപീന്ദർ യാദവ് എത്തുന്നു

നാളെ വൈകിട്ട് ആറുമണിക്ക് വയനാട്ടിൽ എത്തുന്ന കേന്ദ്ര മന്ത്രി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോൽപ്പെട്ടി മൂടക്കൊല്ലി വാകേരി സ്വദേശി പ്രജീഷിന്റെ വീടും .പാക്കം സ്വദേശി പോളിന്റെ വീട് സന്ദർശിക്കും .ശേഷം ഈ മാസം 10 തീയതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീടും സന്ദർശിക്കും .

0

മാനന്തവാടി |വന്യമൃഗ ആക്രമണത്തിൽ ഒരാഴ്ച്ചയ്ക്കിടെ രണ്ടു പേർ മരിച്ച വയനാട്ടിൽ കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപീന്ദർ യാദവ് സന്ദർശിക്കും . വയനാട്ടിലെ അതീവ ഗുരുതരമായ സ്ഥി ഗതികളാണ് നില നിൽക്കുന്നതെന്ന് കേരളാ ഗവർണ്ണർ ഇന്നലെ കേന്ദ്ര വനം വകുപ്പ് മന്ത്രിയെ അറിയിച്ചിരുന്നു , ഇതേ തുടന്നാണ് ഭൂപീന്ദർ യാദവിന്റെ സന്ദർശനം ,നാളെ വൈകിട്ട് ആറുമണിക്ക് വയനാട്ടിൽ എത്തുന്ന കേന്ദ്ര മന്ത്രി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോൽപ്പെട്ടി മൂടക്കൊല്ലി വാകേരി സ്വദേശി പ്രജീഷിന്റെ വീടും .പാക്കം സ്വദേശി പോളിന്റെ വീട് സന്ദർശിക്കും .ശേഷം ഈ മാസം 10 തീയതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീടും സന്ദർശിക്കും . തുടർന്ന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ്‌ നട്ടെല്ല് തകര്ന്നു കിടപ്പിലായ പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂളിൽ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥി പാക്കം ആദിവാസി കോളനിയിലെ ശരത്തിന്റെ വീട്ടിലും മന്ത്രി സന്ദർശിക്കും . രാത്രി 8 : 30 വരെ വന്യ മൃഗങ്ങളുടെ അക്രമങ്ങൾക്ക് ഇരകളയവരുടെ വീടുകൾ സന്ദർശിക്കുകയും പ്രശ്ങ്ങൾ ആരായുകയും ചെയ്യും .കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിച്ചു .

ഫെബ്രുവരി 22 ന് രാവിലെ ൯ മുതല 10 മണിവരെ വായനാട് കളട്രേറ്റിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയോഗം വീഡിയോ കോൺഫ്രൻസ് വഴി നടക്കും ,ശേഷം ജനപ്രതിനിധികളുടെയും വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും കർഷക സംഘടനകളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും യോഗം മന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട് .
ഗവർണ്ണറുടെ വയനാട് സന്ദർശനത്തിന് ശേഷം മലയോര മേഖലയിലെ വന്യ മൃഗ ശല്യം സംബന്ധിച്ചു അടിയന്തിര ഇടപെടൽ വേണമെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രിയോട് ആവശ്യപ്പെട്ടിരിന്നു .വന്യ ജീവി ശല്യം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായും വയനാട്ടിലെ മലയോരമേഖലകളിൽ ജനങ്ങൾക്ക് ഭയരഹിതരായി ജീവിക്കാൻ സാഹചര്യമൊരുക്കണമെന്ന് വയനാട്ടിലെ പ്രമുഖ കർഷക സംഘടനയായ സേവ് വെസ്റ്റേൺ ഘാട് പീപ്പിൾ ’സ് ഫൌണ്ടേഷൻ ആവശ്യപ്പെട്ടിരുന്നു , സംഘടനയുടെ ചെയർമാൻ ജോയ് കണ്ണച്ചിറയുടെ പരാതിയെ തുടർന്നാണ് . ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ വയനാട്ടിൽ എത്തി സ്ഥിഗതികൾ കേന്ദ്ര വനം പരിസ്ഥി മന്ത്രിയെയും മന്ത്രാലയത്തെയും അറിയിച്ചത് . ഗവർണ്ണർസന്ദർശനത്തിന് ശേഷമുള്ള കേന്ദ്ര മന്ത്രിയുടെ സന്ദർശനം പ്രതീക്ഷയോടെയാണ് വയനാട്ടിൽ കർഷക നോക്കികാണുന്നത് ,

 

You might also like

-