ഗവര്‍ണമാര്‍ തീ കൊണ്ട് കളിക്കുകയാണ് ,ഇങ്ങനെ പോയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെയെത്തും ? സുപ്രീംകോടതി

വിവേചന അധികാരം ഇല്ലാത്ത വിഷയങ്ങളിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനാവില്ല. നിയമ നിർമ്മാണ സഭകളിൽ പ്രധാന അധികാരം സ്പീക്കർക്കാണ്. സമ്മേളനങ്ങൾ അവസാനിപ്പിക്കാനോ അനിശ്ചിതകാലത്തേക്ക് പിരിയാനോ അധികാരം സ്പീക്കർക്കാണ്. പഞ്ചാബിൽ നിയമസഭ സമ്മേളനം ചേർന്നത് ചട്ടവിരുദ്ധമായല്ലെന്ന് പറഞ്ഞ കോടതി ഗവർണറുടെ നിലപാട് തള്ളി

0

ഡൽഹി | ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന മന്ത്രിസഭയുടെ ഉപദേശത്തിന് അനുസരിച്ചാണെന്ന് സുപ്രീം കോടതി. പഞ്ചാബ് സർക്കാരും ഗവർണറും തമ്മിലുള്ള നിയമപോരാട്ടത്തിലെ വിധിയിലാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്.ഗവര്‍ണമാര്‍ തീ കൊണ്ട് കളിക്കുകയാണെന്നും ഇങ്ങനെ പോയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെയെത്തുമെന്നും സുപ്രീംകോടതി. തമിഴ്‌നാട്, പഞ്ചാബ് സംസ്ഥാനങ്ങളുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം. തമിഴ്‌നാടിന്റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു.

വിവേചന അധികാരം ഇല്ലാത്ത വിഷയങ്ങളിൽ ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനാവില്ല. നിയമ നിർമ്മാണ സഭകളിൽ പ്രധാന അധികാരം സ്പീക്കർക്കാണ്. സമ്മേളനങ്ങൾ അവസാനിപ്പിക്കാനോ അനിശ്ചിതകാലത്തേക്ക് പിരിയാനോ അധികാരം സ്പീക്കർക്കാണ്. പഞ്ചാബിൽ നിയമസഭ സമ്മേളനം ചേർന്നത് ചട്ടവിരുദ്ധമായല്ലെന്ന് പറഞ്ഞ കോടതി ഗവർണറുടെ നിലപാട് തള്ളി. നിയമസഭാ സമ്മേളനത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത ഗവർണറുടെ നിലപാടിനെ സുപ്രീം കോടതി വിമർശിച്ചു. ബില്ലുകളിൽ തീരുമാനം എടുക്കാൻ ഗവർണർക്ക് കോടതി നിർദ്ദേശം നൽകി.

ബില്ലുകള്‍ പാസ്സാക്കാത്ത നടപടി തീയില്‍ കളിക്കുന്നതിന് തുല്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിമര്‍ശിച്ചു. 2020 മുതല്‍ നിയമസഭ പാസാക്കിയ 12 ബില്ലുകള്‍ തീര്‍പ്പാക്കാതെ കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

You might also like

-