വന്യമൃഗങ്ങൾ മനുക്ഷ്യ ജീവനെടുത്ത വയനാട്ടിൽ ഗവർണ്ണർ എത്തും.നാളെ കർഷക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച

സേവ് വെസ്റ്റേൺ ഘാട്സ് പീപ്പിൾ ’സ് ഫൌണ്ടേഷൻ ചെയർമാൻ ജോസ് കണ്ണഞ്ചിറയുടെയും വയനാട്ടിലെ കർഷക സംഘടനകളുടെയും അഭ്യർത്ഥനയെത്തുടർന്നാണ് ഗവർണ്ണർ വയനാട് സന്ദർശിക്കുന്നത്

0

കൽപറ്റ | കാട്ടാനയുടെ ആക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേരുടെ ജീവൻ നഷ്‌ടമായ വയനാട്ടിൽ കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കും . ഇന്ന് രാത്രി പത്തുമണിക്ക് മാനത്താവടി വനം വകുപ്പ് ഐ ബി യിൽ എത്തുന്ന ഗവർണ്ണർ നാളെ രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോൽപ്പെട്ടി മൂടക്കൊല്ലി വാകേരി സ്വദേശി പ്രജീഷിന്റെ വീട് സന്ദർശിക്കും.പിന്നീട് കഴിഞ്ഞദിവസം കാട്ടാന ആക്രമിച്ചു കൊന്ന വനം വകുപ്പ് താത്കാലിക ജീവനക്കാരന്റെ വീട്ടിലേക്ക് തിരിക്കും .പാക്കം സ്വദേശി പോളിന്റെ  വീട് സന്ദർശി ച്ച ശേഷം ഈ മാസം 10 തീയതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീടും സന്ദർശിക്കും .

തുടർന്ന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ്‌ നട്ടെല്ല് തകര്ന്നു കിടപ്പിലായ പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂളിൽ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥി പാക്കം ആദിവാസി കോളനിയിലെ ശരത്തിന്റെ വീട്ടിൽ ഗവർണ്ണർ എത്തും . കൂട്ടുകാരൊത്ത് കഴിഞ്ഞ ജനുവരി 28 രാത്രി 8 മണിക്ക് കടയിൽ നിന്നും കഴിഞ്ഞ സാധനം വാങ്ങി വീട്ടിലേക്ക് നടന്ന് വരുമ്പോൾ പതിയിരുന്ന ആന ശരത്തിനെ തുമ്പി കൈകൊണ്ട് ചുഴറ്റിയെറിയുകയായിരിന്നു , കാപ്പി മരത്തിൻ്റെ കുറ്റിയിൽ തറച്ച് വീണ് നട്ടെല്ല് തകർന്ന ഒന്നനങ്ങാൻ പോലുമാവാതെ നടുവൊടിഞ്ഞ് കിടപ്പിലാണ് .
സേവ് വെസ്റ്റേൺ ഘാട്സ് പീപ്പിൾ ’സ് ഫൌണ്ടേഷൻ ചെയർമാൻ
ജോസ് കണ്ണഞ്ചിറയുടെയും വയനാട്ടിലെ കർഷക സംഘടനകളുടെയും അഭ്യർത്ഥനയെത്തുടർന്നാണ് ഗവർണ്ണർ വയനാട് സന്ദർശിക്കുന്നത് . ഗ്രഹസന്ദർശഞങ്ങൾക്ക് ശേഷം മാന്തവാടിയിൽ കർഷക സംഘടനാ നേതാക്കളുമായി ഗവർണ്ണർ കുടികാഴ്ചച്ച നടത്തും . ഉച്ചക്ക് മുന്ന് മണിയോടെ ഗവർണ്ണർ കണ്ണൂരിലേക്ക് തിരിക്കും .ഇന്നലെ ഗവർണ്ണർ വയനാട് സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നു വെങ്കിലും ജില്ലാ ഭരണകൂടം സുരക്ഷാ പ്രശനം ചൂണ്ടികാണിച്ചതിനെത്തുടർന്ന് .സന്ദർശനം എന്നത്തേക്ക് മാറ്റുകയായിരുന്നു

You might also like

-