മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രപോയത് അറിയിക്കാതെ ഗവർണർ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിയ്ക്ക് പരാതിനൽകി
തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര പോയതെന്ന് കത്തിൽ പറയുന്നു. ഭരണക്രമീകരണങ്ങള്‍ സംബന്ധിച്ച് അറിയിച്ചില്ലെന്നും ഗവർണർ നൽകിയ കത്തിൽ പറയുന്നു
തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപെട്ടാനാണ് ഗവർണരുടെ പരാതി . ഇതുസംബന്ധിച്ച പരാതി രാഷ്ട്രപതിയ്ക്ക് കത്തയച്ചു. കത്തിന്‌റെ പകർപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിനും നൽകിയിട്ടുണ്ട് . തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര പോയതെന്ന് കത്തിൽ പറയുന്നു. ഭരണക്രമീകരണങ്ങള്‍ സംബന്ധിച്ച് അറിയിച്ചില്ലെന്നും ഗവർണർ നൽകിയ കത്തിൽ പറയുന്നു.മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവർണറുടെ ആരോപണം. പത്ത് ദിവസത്തെ വിദേശ യാത്രയെക്കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആർക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നുമാണ് ഗവർണർ കത്തിൽ ആരോപിക്കുന്നത്.