സ്വകാര്യ ആശുപത്രികളിൽ നേഴ്‌സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും .6-6 – 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ
100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ് സമ്പ്രദായം. ഇതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ന ഴ്സുമാർക്ക് ഒരേ ഷിഫ്റ്റ് നർപ്പിലാകും. അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നല്‍കണം.
തിരുവനന്തപുരം| കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നേഴ്‌സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും .6-6 – 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ് സമ്പ്രദായം. ഇതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നേഴ്‌സുമാർക്ക് ഒരേ ഷിഫ്റ്റ് നർപ്പിലാകും. അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നല്‍കണം. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ഇത് ബാധകമാണെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
നിലവിൽ 8 മണിക്കൂർ പകൽ ഡ്യുട്ടിയും 12 മണിക്കൂർ രാത്രി ഡ്യുട്ടിയുമാണ് സ്വകാര്യ ആശുപത്രികളിൽ നിശ്ചയിക്കപ്പെട്ടുള്ളതെങ്കിലും പകൽ ഡ്യുട്ടി 14 മുതൽ 18 മണിക്കൂർ വരെ നീളുന്നു .ബി എസ് സി നേഴ്സിങ് കഴിഞ്ഞ നേഴ്സിന് 12000 മുതൽ 180000 വരെയാണ് , ശമ്പളം ,ചില ആശുപത്രികളിൽ ഒരു വർഷം പിന്നിട്ട നേഴ്‌സുമാർക്ക് 20000 മുതൽ 28000 വരെ യാൻ ശമ്പളം അതേസമയം ഇതര സംസ്ഥാനങ്ങളിൽ തുടക്കകർക്ക് 8 മണിക്കൂർ ഡ്യുട്ടിക്ക് ലഭിക്കുന്നത് 32000 മുതൽ 44000 രൂപ വരെയാണ് .കേരളത്തിലെ ഒരു ആശുപത്രിയിലും അധിക സമയം ജോലിചെയ്താൽ അധിക വേദനം നൽകുന്നില്ല .സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്ഥിരം ജീവനക്കാർ വാങ്ങുന്നതിന്റെ 10 ശതമാനം തുകപോലുംസ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാർക്ക് ലഭിക്കുന്നില്ല .